ADVERTISEMENT

കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി 13ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ച പരിമിതമായ തോതിൽ വാണിജ്യ കരാറിലേക്കു നയിച്ചാൽ പ്രയോജനം കേരളത്തിനും. നിലവിൽ യുഎസ് വിപണി പിടിക്കുന്ന സുഗന്ധസത്തുകൾക്കും പാക്കേജ്ഡ് ഭക്ഷണത്തിനും സമുദ്രോൽപന്നങ്ങൾക്കുമെല്ലാം അധിക ഇറക്കുമതി ചുങ്കത്തിന്റെ ഭീഷണി ഒഴിവാകുകയും ചെയ്യും.

ഒ‌ത്തുതീർപ്പിന്റെ തുടക്കമായി ഇക്കുറി ബജറ്റിൽ ഇരുചക്രവാഹനങ്ങൾക്കും തുണിത്തരങ്ങൾക്കും ഉൾപ്പെടെ 7 ചുങ്കങ്ങൾ വെട്ടിക്കുറയ്ക്കുകയും, കാൻസർ മരുന്നുകൾക്ക് ചുങ്കം പൂജ്യമാക്കുകയും ചെയ്തു.

ചൈനയുടെ സുഗന്ധസത്ത് (ഓലിയോ റെസിൻസ്) ഇറക്കുമതിക്ക് അമേരിക്ക 10% ചുങ്കം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നു കയറ്റുമതി ചെയ്യുന്ന ഇവയ്ക്ക് അതിനാൽ ചൈനയിൽ നിന്നു മത്സരമില്ല. സമുദ്രോൽപന്നങ്ങൾക്ക് 5.5% കൗണ്ടർവെയ്‌ലിങ് ഡ്യൂട്ടിയും 3.8% ആന്റി ഡംപിങ് ഡ്യൂട്ടിയും ഉൾപ്പെടെ 9 ശതമാനത്തിലേറെയുണ്ട്.

കേരളത്തിൽ നിന്നു പച്ചക്കറികളും പഴങ്ങളും മാംസവും ഭക്ഷ്യവിഭവങ്ങളും കയറ്റുമതി ചെയ്യുന്നുമുണ്ട്. റെഡി ടു ഈറ്റ് വിഭവങ്ങളും യുഎസ് വിപണിയിൽ വാങ്ങുന്നുണ്ട്. നിലവിൽ ഇവയുടെ വിതരണത്തിനായി ജോലി ചെയ്തിരുന്ന മെക്സിക്കോ വംശജർ കൂട്ടത്തോടെ അമേരിക്ക വിട്ടു പോകുന്ന സ്ഥിതിയാണ്. പകരം അമേരിക്കൻ പൗരൻമാരെ എടുക്കുമ്പോൾ വിതരണച്ചെലവും അതുവഴി അവിടെ വിലയും വർധിക്കും.

ഇന്ത്യയെ താരിഫ് രാജാവ് എന്ന് 2019ൽ വിശേഷിപ്പിച്ച ട്രംപ് താരിഫുകളിലെ പ്രത്യേക പരിഗണന റദ്ദാക്കിയിരുന്നു. ഏകദേശം അരലക്ഷം കോടിയുടെ കയറ്റുമതിയെ അതു ബാധിച്ചു. ഇന്ത്യയിൽ നിന്നുള്ള മരുന്നുകളും തുണിത്തരങ്ങളും കാർഷോകോൽപന്നങ്ങളും വാഹന പാർട്ടുകളുമെല്ലാം അതിലുൾപ്പെടും. വാണിജ്യ ചർച്ചകൾ അതിനു ശേഷം തുടർന്നെങ്കിലും ഒത്തുതീർപ്പിൽ എത്താൻ കഴിഞ്ഞിട്ടില്ല. 

യുഎസിലേക്ക് ഇന്ത്യ 7750 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ അവിടെ നിന്ന് ഇറക്കുമതി 4070 കോടി ഡോളറിന്റേതു മാത്രമാണ്. ഈ വാണിജ്യ ശിഷ്ടം (ട്രേഡ് സർപ്ലസ്) കുറച്ചുകൊണ്ടു വരുന്നതും ട്രംപിന്റെ ലക്ഷ്യമാണ്.

English Summary:

Trump-Modi meeting could lead to a mini trade deal benefiting Kerala's exports of essential oils, seafood, and packaged foods. Reduced tariffs could alleviate threats to Kerala's US market share.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com