ഒടുവിൽ, സ്ഥിരീകരിച്ച് സർക്കാർ; വരും കിഫ്ബി ടോൾ

Mail This Article
തിരുവനന്തപുരം ∙ ബജറ്റിനു മുൻപ് വിവാദം അഴിച്ചുവിട്ട കിഫ്ബിയുടെ ടോൾ പിരിവുനീക്കത്തിന് ബജറ്റിൽ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ സ്ഥിരീകരണം. കിഫ്ബി രൂപീകരിച്ചപ്പോൾത്തന്നെ വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ ഏറ്റെടുക്കാൻ നിശ്ചയിച്ചിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാർ കിഫ്ബിക്കു പണം നൽകുന്നുണ്ടെങ്കിലും നല്ലൊരു വിഹിതവും വായ്പയെടുക്കുകയാണ്. അതിനാൽ വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ ആവശ്യമാണ്. ഇതിനായി പഠനങ്ങളും പരിശ്രമങ്ങളും നടത്തും.
2024 ഡിസംബർ 31 വരെ 87,436.87 കോടി രൂപയുടെ 1,147 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി. ഇതിൽ 20,000 കോടി രൂപ വൻകിട വികസന പദ്ധതികളുടെ ഭൂമിയേറ്റെടുക്കലിനു നീക്കിവച്ചതാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബി പദ്ധതികൾക്കായി 10,500 കോടി ചെലവിട്ടു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ 3 വർഷം കൊണ്ടു ചെലവഴിച്ചത് 22,298 കോടിയാണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business