ADVERTISEMENT

ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) ജനുവരിയിൽ 2.31 ശതമാനമായി കുറഞ്ഞു. ഡിസംബറിൽ ഇത് 2.37 ശതമാനമായിരുന്നു. പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവാണ് നിരക്കിൽ പ്രതിഫലിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് 4 മാസത്തെ ഉയർന്ന നിരക്കിലായിരുന്നു.

 കമ്പനികൾ തമ്മിലുള്ള ചരക്കു കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട് കണക്കാക്കുന്ന വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ. ജനുവരിയിൽ ചെറുകിട വിപണിയിലെ വിലക്കയറ്റത്തോത് 5 മാസത്തെ താഴ്ന്ന നിരക്കായ 4.3 ശതമാനമായി കുറഞ്ഞിരുന്നു.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Wholesale Price Index (WPI) inflation eased to 2.31% in January, down from December's 2.37%, driven by lower food prices. The decrease marks a positive trend in India's wholesale price inflation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com