ADVERTISEMENT

വാഹന, ഫാർമസ്യൂട്ടിക്കൽ, സെമികണ്ടക്ടർ മേഖലകളിലും 25% ഇറക്കുമതിത്തീരുവ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഹനത്തിന്റെ തീരുവ സംബന്ധിച്ച പ്രഖ്യാപനം ഏപ്രിൽ 2നായിരിക്കും. ഫാർമ, ചിപ്  ഇറക്കുമതിത്തീരുവ സംബന്ധിച്ച പ്രഖ്യാപനം പിന്നീടായിരിക്കും.   ഫാർമ, ചിപ് ഇറക്കുമതിക്ക് ഏർപ്പെടുത്താൻ പോകുന്ന തീരുവ 25 ശതമാനത്തിനു മുകളിലായിരിക്കുമെന്നും ട്രംപ് സൂചന നൽകുന്നുണ്ട്. ഇന്ത്യ അമേരിക്കയിലേക്ക് വൻതോതിൽ മരുന്നുകൾ കയറ്റി അയയ്ക്കുന്നുണ്ട്. സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് ഏർപ്പെടുത്തിയ 25% തീരുവ മാർച്ച് 12 മുതലാണ് പ്രാബല്യത്തിലാകുക. പുതിയ നികുതി സൂചന ഫാർമ കമ്പനി ഓഹരികളെ നഷ്ടത്തിലാക്കി. 

English Summary:

US President Trump's announcement of a 25% tariff on vehicles, medicine, and semiconductors sent shockwaves through global markets. The impact on India's pharmaceutical exports and the overall global economy remains to be seen.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com