ADVERTISEMENT

ന്യൂഡൽഹി ∙ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിലെ (എൻബിഎഫ്സി) വായ്പ ലഭ്യത വർധിപ്പിക്കാൻ റിസർവ് ബാങ്ക് നടപടി. ഇതിനായി ഒരു വർഷം മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണം ആർബിഐ എടുത്തുകളഞ്ഞു. ബാങ്കുകളുടെ മൈക്രോഫിനാൻസ് വായ്പകൾക്ക് ബാധകമായിരുന്ന നിയന്ത്രണവും നീക്കി.

ഓരോ തരം വായ്പയും നൽകുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ നിശ്ചിത കരുതൽ ധനം നീക്കിവയ്ക്കണമെന്നാണ് ആർബിഐയുടെ വ്യവസ്ഥ. അപ്രതീക്ഷിതമായ തിരിച്ചടിയുണ്ടായാലും സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകാതിരിക്കാനാണ് ആർബിഐ റിസ്ക് വെയ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. റിസ്ക് വെയ്റ്റ് കൂട്ടിയാൽ വായ്പകൾ നൽകുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ കൂടുതൽ കരുതൽധനം നീക്കിവയ്ക്കണം.

rbi-2

ഇതുവഴി വായ്പകൾ നൽകുന്നത് ധനകാര്യസ്ഥാപനങ്ങൾക്ക് അനാകർഷമാകുമെന്നു ചുരുക്കം. റിസ്ക് വെയ്റ്റ് കുറച്ചാൽ വായ്പ ലഭ്യത വർധിപ്പിക്കുകയാണ് ആർബിഐയുടെ ലക്ഷ്യമെന്നു ചുരുക്കം. 2023 നവംബറിൽ ഷെഡ്യൂൾഡ് ബാങ്കുകൾ എൻബിഎഫ്സികൾക്ക് നൽകുന്ന വായ്പകളുടെ റിസ്ക് വെയ്റ്റ് 100% ആയിരുന്നത് 125% ആയി ഉയർത്തിയിരുന്നു.

ഇത് വീണ്ടും 100 ശതമാനമാക്കി പുനഃസ്ഥാപിച്ചു. മൈക്രോഫിനാൻസ് വായ്പകളുടേതും 25% കുറച്ചു. ഇതുവഴി ബാങ്കുകളിൽ നിന്ന് എൻബിഎഫ്സികൾക്ക് കൂടുതൽ പണം ലഭ്യമാകുകയും അതുവഴി വായ്പ ലഭ്യത കൂടുകയും ചെയ്യും.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

RBI reduces risk weight for NBFC loans, boosting loan availability for Non-Banking Financial Companies and microfinance institutions. This move increases lending capacity and benefits borrowers across India.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com