സഹകരണ മേഖലയ്ക്ക് വളർച്ചയെന്ന് മന്ത്രി വാസവൻ

Mail This Article
×
തിരുവനന്തപുരം∙ കേന്ദ്ര ഏജൻസികളുടെ ഇടപെടലും കുപ്രചാരണവുമുൾപ്പെടെ പ്രതികൂല സാഹചര്യമുണ്ടായിട്ടും കേരളത്തിലെ സഹകരണ മേഖലയ്ക്കു വളർച്ച നേടാനായിട്ടുണ്ടെന്നു മന്ത്രി വി.എൻ.വാസവൻ. സംഘങ്ങൾ സമാഹരിച്ച നിക്ഷേപത്തിൽ മുൻ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 2023–24ൽ 6489.85 കോടിയുടെയും വായ്പയിൽ 5312.13 കോടി രൂപയുടെയും വർധനയുണ്ടായി. റജിസ്റ്റേഡ് സഹകരണ സംഘങ്ങൾ 41 എണ്ണം പുതിയതായി വന്നു. സഹകരണ മേഖലയിൽ സർവകലാശാല ആരംഭിക്കുന്നതിനു ചർച്ച തുടങ്ങി വയ്ക്കാൻ സഹകരണ റജിസ്ട്രാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
English Summary:
Kerala's cooperative sector shows robust growth despite challenges, with significant increases in investment and loan collection, according to Minister V.N. Vasavan. Plans for a cooperative university are also underway.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.