ADVERTISEMENT

 ന്യൂഡൽഹി∙ യുഎസിന്റെ ഉയർന്ന തീരുവയെത്തുടർന്ന് ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുത്തനെ കൂടാൻ സാധ്യത. ഇത് കണക്കിലെടുത്ത് സ്ഥിതി വിലയിരുത്താൻ കേന്ദ്രസർക്കാർ ഇന്റർ–മിനിസ്റ്റീരിയൽ സമിതിയെ നിയോഗിച്ചു.

ചൈന (34%), വിയറ്റ്നാം (46%), തായ്‌ലൻഡ് (36%), ഇന്തൊനീഷ്യ (32%) തുടങ്ങിയ രാജ്യങ്ങൾക്കുമേൽ യുഎസ് വമ്പൻ തീരുവയാണ് ചുമത്തിയത്.  ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, കെമിക്കലുകൾ, സ്റ്റീൽ അടക്കമുള്ളവ വൻതോതിൽ ഇന്ത്യയിലേക്കെത്താം. അനിയന്ത്രിതമായ ഇറക്കുമതി ഇന്ത്യയിലെ ആഭ്യന്തര വ്യവസായങ്ങളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ജൂൺ–ജൂലൈ സമയത്തായിരിക്കും ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുക.

കേന്ദ്ര വാണിജ്യ വകുപ്പിനു പുറമേ റവന്യു വകുപ്പ്, ഡിപ്പാർട്മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് എന്നിവയിലെ പ്രതിനിധികളും സമിതിയിലുണ്ട്. വൻതോതിൽ ഇറക്കുമതിക്ക് സാധ്യത കണ്ടാൽ ഇവ നിയന്ത്രിക്കാനുള്ള നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കേണ്ടി വരാം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Increased US tariffs may drastically increase Chinese imports to India. The Indian government is forming a committee to assess the potential impact on domestic industries and implement protective measures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com