ചെയ്ഞ്ച് വേണം, ചെയ്ഞ്ച്! എടിഎമ്മുകളിൽ 100, 200 നോട്ടുകൾ ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക്

Mail This Article
×
മുംബൈ∙ 100, 200 നോട്ടുകൾ എടിഎമ്മിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് രാജ്യത്തെ ബാങ്കുകൾക്കും വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാർക്കും നിർദേശം നൽകി. ആളുകളുടെ കൈകളിൽ ചെറിയ ഡിനോമിനേഷനിലുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാനാണിത്.
വരുന്ന സെപ്റ്റംബർ 30ഓടെ രാജ്യത്തെ 75% എടിഎമ്മുകളിലും 100, 200 നോട്ടുകൾ ലഭിക്കുന്ന സ്ഥിതിയുണ്ടാകണം. 2026 മാർച്ച് 31ഓടെ 90% എടിഎമ്മുകളിലും നൂറിന്റെയോ ഇരുന്നൂറിന്റെയോ നോട്ടുകൾ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നും നിർദേശമുണ്ട്.
English Summary:
The Reserve Bank of India (RBI) mandates increased availability of ₹100 and ₹200 notes in ATMs across India by September 2023 and March 2026. This move aims to improve smaller denomination currency circulation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.