എടിഎമ്മുകളിൽ നിന്ന് 500 രൂപ ലഭിക്കില്ലെന്ന പ്രചാരണം വ്യാജം

Mail This Article
×
ന്യൂഡൽഹി∙ സെപ്റ്റംബർ 30ന് ശേഷം എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ട് ലഭിക്കില്ലെന്ന സമൂഹമാധ്യമ സന്ദേശങ്ങൾ വ്യാജം. ഏപ്രിൽ അവസാനം റിസർവ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനമാണ് തെറ്റായി വ്യാഖ്യാനിച്ച് പ്രചാരണം നടത്തുന്നത്. നിത്യജീവിതത്തിൽ കാര്യമായി ഉപയോഗിക്കുന്ന 100, 200 രൂപ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഏപ്രിൽ 28ന് ഇറക്കിയ വിജ്ഞാപനം. നിലവിൽ പല എടിഎമ്മുകളിൽ നിന്നും 100, 200 രൂപ നോട്ടുകൾ ലഭിക്കാത്ത സാഹചര്യമുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി സെപ്റ്റംബർ 30ന് മുൻപായി ധനസ്ഥാപനങ്ങൾ അവരുടെ 75% എടിഎമ്മുകളിലും 500 രൂപ നോട്ടിനൊപ്പം 100 അല്ലെങ്കിൽ 200 രൂപ നോട്ടുകളും ലഭ്യമാക്കാൻ ആവശ്യപ്പെട്ടത്. സെപ്റ്റംബറിനു ശേഷം എടിഎം വഴി 100, 200 നോട്ട് മാത്രമേ ലഭിക്കൂ എന്നാണ് വ്യാജ പ്രചാരണം.
English Summary:
₹500 notes will remain available at ATMs. The RBI's April notification addressed a shortage of ₹100 and ₹200 notes, not the discontinuation of ₹500 notes.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.