ADVERTISEMENT

സുരക്ഷിതമായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകനാണോ നിങ്ങള്‍? ഉത്തരം 'അതെ' എന്നാണെങ്കില്‍ വേറെ ഒന്നും നോക്കാനില്ല നേരെ പോസ്റ്റ് ഓഫീസിലേക്ക് വിട്ടോ... 8.2 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന നിരവധി സ്‌കീമുകളാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്.

പോസ്റ്റ് ഓഫീസ് സ്‌കീമുകളും പലിശയും നോക്കാം...

1. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

ഇത് പ്രതിവര്‍ഷം 7.1 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരാള്‍ക്ക് നടത്താനാകുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ്. അക്കൗണ്ട് തുറന്ന് അഞ്ച് വര്‍ഷത്തിന് ശേഷം ഒരു സാമ്പത്തിക വര്‍ഷത്തില്‍ തുക ഒരു തവണ പിന്‍വലിക്കാം. ഇതിന് ചില നിയന്ത്രണങ്ങളുണ്ട്. പിന്‍വലിക്കാവുന്ന തുക, നാലാമത്തെ വര്‍ഷത്തിന്റെ അവസാനത്തിലോ അല്ലെങ്കില്‍ മുന്‍വര്‍ഷത്തിന്റെ അവസാനത്തിലോ, ഏതാണോ കുറവ് അതിന്റെ 50 ശതമാനം വരെയാണ്.

2. പ്രതിമാസ വരുമാന അക്കൗണ്ട്

ഇത് പ്രതിവര്‍ഷം 7.4 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒരാള്‍ക്ക് നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപ ആണ്. പ്രതിമാസ വരുമാന അക്കൗണ്ടില്‍ ഒരാള്‍ക്ക് നിക്ഷേപിക്കാവുന്ന പരമാവധി നിക്ഷേപം ഒറ്റ അക്കൗണ്ടില്‍ 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപയുമാണ്.

3. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം

ഇത് പ്രതിവര്‍ഷം 8.2 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 1,000 രൂപയുടെ ഗുണിതമായി അക്കൗണ്ടില്‍ നിക്ഷേപിക്കാം. പരമാവധി 30 ലക്ഷം രൂപ വരെ.

post-office-logo

4. പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്

വ്യക്തിഗത/ജോയിന്റ് അക്കൗണ്ടില്‍ ഇത് പ്രതിവര്‍ഷം 4 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒരാള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കുറഞ്ഞത് 500 രൂപ ആവശ്യമാണ്.

5. പോസ്റ്റ് ഓഫീസ് ആവര്‍ത്തന അക്കൗണ്ട്

ഇത് പ്രതിവര്‍ഷം 6.7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒരാള്‍ക്ക് കുറഞ്ഞത് 100 രൂപ നിക്ഷേപിക്കാം, ഇതില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധിയില്ല.

interest-rate-2

6. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് ഇത് പ്രതിവര്‍ഷം 7.7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒരാള്‍ക്ക് കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കാം, പരമാവധി  തുകയ്ക്ക്പരിധിയില്ല.

7. കിസാന്‍ വികാസ് പത്ര

ഇത് പ്രതിവര്‍ഷം 7.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒരാള്‍ക്ക് കുറഞ്ഞത് 1,000  രൂപ നിക്ഷേപിക്കാം, പരമാവധി  തുകയ്ക്ക് പരിധിയില്ല.

8. സുകന്യ സമൃദ്ധി അക്കൗണ്ട്

ഇത് പ്രതിവര്‍ഷം 8.2 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒരാള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. 

വിവിധ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഒറ്റനോട്ടത്തിൽ

potable
English Summary:

Discover the attractive interest rates offered by various Post Office schemes in India. Learn about safe investment options like PPF, NSC, and more.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com