ബിസിനസും ഭരണവും പിന്നെ ക്രിപ്റ്റോകളും: എല്ലാം ട്രംപ് എങ്ങനെ മാനേജ് ചെയ്യും?

Mail This Article
അമേരിക്കയിൽ ട്രംപ് അധികാരമേൽക്കാൻ ഒരുങ്ങുമ്പോൾ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട താൽപ്പര്യ വൈരുദ്ധ്യങ്ങളെക്കുറിച്ച് വീണ്ടും ചോദ്യങ്ങളുയരുന്നു. ബിസിനസും ഭരണവും പുതിയ ക്രിപ്റ്റോകറൻസിയും മറ്റ് സംരംഭങ്ങളുമാണ് ആശങ്കകൾ ഉയർത്തുന്നത്.
ശതകോടീശ്വരനായ ട്രംപിന് ഇലോൺ മസ്‌ക് പോലുള്ള അടുത്ത സുഹൃത്തുക്കൾ ഉള്ളത് തന്നെ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തില്ലേ എന്ന സംശയങ്ങളും ചർച്ചകളും സോഷ്യൽ മീഡിയയിൽ മുറുകുകയാണ്. ട്രംപ് ആദ്യം അധികാരത്തിൽ വന്നപ്പോൾ ഇപ്പോഴത്തെ പോലുള്ള 'കോൺഫ്ലിക്ട് ഓഫ് ഇന്ട്രസ്റ്റ്' ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്വന്തം കുടുംബം പോലും ക്രിപ്റ്റോ പ്ലാറ്റ് ഫോം ആരംഭിക്കുമ്പോൾ ഒരു ഭരണത്തലവന് എങ്ങനെ ഇത് മാനേജ് ചെയ്യാമാകുമെന്ന ചോദ്യങ്ങളും വരുന്നുണ്ട്.
എന്നാൽ ട്രംപിന് അമേരിക്കയെ വീണ്ടും വളർത്തണം എന്ന ഒറ്റ ആഗ്രഹം മാത്രമേ ഉള്ളൂ എന്നും ലാഭത്തിനു വേണ്ടി ഒരു ഡോളർ പോലും എടുക്കില്ല എന്നീ വാദഗതികൾ അദ്ദേഹത്തിന്റെ അനുയായികൾ ഉയർത്തുന്നുണ്ട്. എന്തായാലും ട്രംപ് അധികാരമേൽക്കും എന്ന വാർത്തകൾ പുറത്തു വന്നതിൽ പിന്നെ ക്രിപ്റ്റോ കറൻസികൾക്ക് വച്ചടി കയറ്റമായിരുന്നു. ആ ഒരു രീതിയിൽ തന്നെ ഇനി വരും മാസങ്ങളിൽ പിടിച്ചാൽ കിട്ടാതെ ക്രിപ്റ്റോകൾ വളരുമോ എന്ന സംശയമാണ് എല്ലാവരും ചർച്ച ചെയ്യുന്നത്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.