അറിയാം പിഎന്‍ബി രക്ഷക് പ്ലസിന്റെ പുതിയ ആനുകൂല്യങ്ങള്‍

Mail This Article
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് സേവിങ്സ് പദ്ധതിയാണ് രക്ഷക് പ്ലസ്. ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ബാങ്ക് പുതുക്കിയിട്ടുണ്ട്.
പിഎന്‍ബി രക്ഷക് പ്ലസ് ഒരു കോടി രൂപയില്‍ കൂടുതലുള്ള ആഗോള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള സമഗ്രമായ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യന്‍ നാവികസേനയില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പിഎന്‍ബി രക്ഷക് പ്ലസ് പദ്ധതിയുടെ മെച്ചപ്പെടുത്തിയ നേട്ടങ്ങള്‍ പരിശോധിക്കാം.
ചെലവില്ലാത്ത നേട്ടങ്ങള്‍
∙അപകട ഇന്‍ഷുറന്‍സ് പരിരക്ഷ - മരണം / മൊത്തം സ്ഥിരമായ വൈകല്യം എന്നിവയ്ക്ക് ഒരു കോടി രൂപയുടെ ആനുകൂല്യങ്ങള്‍
∙ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പരിരക്ഷ , 1.1 കോടി രൂപയുടെ ആനൂകൂല്യം
∙എയര്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പരിരക്ഷ - മരണം / മൊത്തം സ്ഥിരമായ വൈകല്യം എന്നിവയ്ക്ക് 1.50 കോടി രൂപ വരെ
∙സ്ഥിരമായ ഭാഗിക വൈകല്യ ഇന്‍ഷുറന്‍സ് 1 കോടി രൂപ വരെ
പ്രധാന ചെലവുകളുടെ റീഇംബേഴ്സ്‌മെന്റ്
∙2 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് 20 ലക്ഷം രൂപ വരെ
∙ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ചെലവ് 10 ലക്ഷം രൂപ വരെ
∙എയര്‍ ആംബുലന്‍സ് ചെലവ് 10 ലക്ഷം രൂപ വരെ
∙രണ്ട് പെണ്‍മക്കളുടെ വിവാഹം 10 ലക്ഷം രൂപ വരെ
∙കോമയ്ക്ക് ശേഷമുള്ള മരണം (48 മണിക്കൂറില്‍ കൂടുതല്‍) 5 ലക്ഷം രൂപ വരെ
∙ആംബുലന്‍സ് വാടകയ്‌ക്കെടുക്കല്‍, മൃതശരീര നീക്കം, ശവസംസ്‌കാരച്ചെലവുകള്‍, അടിയന്തിര ചെലവുകള്‍ തുടങ്ങിയവയ്ക്ക് 1.5 ലക്ഷം രൂപയില്‍ കൂടുതല്‍
∙നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖ സൈനികര്‍ക്ക് പിഎൻബിയുടെ നേപ്പാളിലെ എവറസ്റ്റ് ബാങ്ക് ലിമിറ്റഡുമായി ലിങ്കുചെയ്ത അക്കൗണ്ടിലേക്ക് സൗജന്യമായി പണമടയ്ക്കും.

പിഎന്‍ബിയില്‍ ബാങ്കിങ് സേവനങ്ങളിലെ പ്രധാന ഇളവുകള്‍
∙കുടുംബാംഗങ്ങള്‍ക്ക് സീറോ ബാലന്‍സ് സേവിങ്സ് ബാങ്ക് അക്കൗണ്ട്
∙ഡെബിറ്റ് കാര്‍ഡുകള്‍ (റുപേ, വിസ)ക്ക് തട്ടിപ്പ് മൂലമുള്ള നഷ്ടത്തിന്റെ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ നിരവധി പ്രീമിയം ആനുകൂല്യങ്ങള്‍.
∙ക്രെഡിറ്റ് കാര്‍ഡ് 10 ലക്ഷം രൂപ വരെ
ക്യാഷ് ഹാന്‍ഡ്‌ലിങ് ചാര്‍ജുകള്‍ ഇല്ല, സൗജന്യ മള്‍ട്ടിസിറ്റി ചെക്ക് ബുക്ക്, എസ്എംഎസ് അലേര്‍ട്ട്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ആര്‍ടിജിഎസ്, നെഫ്റ്റ് തുടങ്ങിയവ.

∙ലോക്കര്‍ സൗകര്യത്തില്‍ ആകര്‍ഷകമായ കിഴിവ്.
∙ഹൗസിങ് / വെഹിക്കിള്‍ / പേഴ്‌സണല്‍ ലോണ്‍ എന്നിവയ്ക്ക് ഡോക്യുമെന്റേഷന്‍ ഫീസ്ഇളവുകളോടെയുളള പലിശനിരക്ക്
∙പിഎന്‍ബി വണ്‍ ആപ്പ് വഴി ഡിജിറ്റല്‍ ബാങ്കിങ്, ഏറ്റവും സുരക്ഷിതമായ ബാങ്കിങ് സേവനം 24 മണിക്കൂറും. ഇതില്‍തല്‍ക്ഷണ ട്രാന്‍സ്ഫര്‍, ഐഎംപിഎസ്, ടേം ഡെപ്പോസിറ്റുകള്‍, അക്കൗണ്ട് ട്രാന്‍സ്ഫര്‍, മ്യൂച്വല്‍ ഫണ്ടുകള്‍, പ്രീ-അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണ്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ലഭ്യമാണ്.