പാന്‍ കാര്‍ഡും ഇപിഎഫ് അക്കൗണ്ടും ഓണ്‍ലൈനിലും ഓഫ് ലൈനിലും ലിങ്ക് ചെയ്യാം, എങ്ങനെയെന്നോ?

Mail This Article
റിട്ടയര്‍മെന്റിനായി ആസൂത്രണം ചെയ്യുമ്പോള്‍ ദീര്‍ഘകാല സമ്പാദ്യം സുരക്ഷിതമാക്കുന്നതിനുള്ള മികച്ച ഓപ്ഷനാണ് എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ട്.
നിങ്ങള്‍ ഒരു ജീവനക്കാരനോ സ്വയം തൊഴില്‍ ചെയ്യുന്നയാളോ പെന്‍ഷന്‍കാരനോ ആകട്ടെ, പാന്‍ കാര്‍ഡ് ഇപിഎഫ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ഇപിഎഫ് അക്കൗണ്ടുമായി ഇതുവരെ നിങ്ങളുടെ പാന്‍ ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, ഓണ്‍ലൈനായും ഓഫ് ലൈനായും വളരെ എളുപ്പം ലിങ്ക് ചെയ്യാം.
ഓണ്‍ലൈനായി ഇപിഎഫ് അക്കൗണ്ട് പാനുമായി ലിങ്ക് ചെയ്യാന്‍
∙നിങ്ങളുടെ UAN ഉം പാസ് വേഡും ഉപയോഗിച്ച് EPFO പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക.
∙പ്രധാന മെനുവില്‍ നിന്ന്, 'മാനേജ്' ഓപ്ഷന്‍ തിരഞ്ഞെടുക്കുക, തുടര്‍ന്ന് 'KYC' ക്ലിക്ക് ചെയ്യുക.
∙'KYC' പേജില്‍ അപ്ഡേറ്റ് ചെയ്യേണ്ട വിവരങ്ങളുടെ ലിസ്റ്റ് ലഭിക്കും

∙പാന്‍' നല്‍കിയിരിക്കുന്ന ഫീല്‍ഡില്‍ നിങ്ങളുടെ പാന്‍ നമ്പര്‍ നല്‍കുക.
∙പാന്‍ കാര്‍ഡില്‍ കാണുന്നതുപോലെ തന്നെ പേര് നല്‍കി 'സേവ് ചെയ്യുക
∙നല്‍കിയ പേരും പാന്‍ വിശദാംശങ്ങളും ശരിയാണെങ്കില്‍, അവ സ്വയമേവ ആദായനികുതി വകുപ്പുമായി പരിശോധിച്ചുറപ്പിക്കുകയും പാന്‍ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടുമായി ലിങ്ക് ചെയ്യുകയും ചെയ്യും.
∙പാന്‍ വിജയകരമായി ലിങ്ക് ചെയ്തുകഴിഞ്ഞാല്‍ ഇപിഎഫ്ഒ പോര്‍ട്ടലിന്റെ ഹോംപേജില്‍ ' മാനേജ് പ്രൈാഫൈല്‍ എന്ന ടാബിന് കീഴില്‍ അത് പരിശോധിക്കാം.
ഓഫ് ലൈനായി പാന്‍ ലിങ്ക് ചെയ്യാന്‍
∙അടുത്തുള്ള ഇപിഎഫ്ഒ ശാഖ സന്ദര്‍ശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് ഇപിഎഫ്-പാന്‍ ലിങ്കിങ് ഫോം വാങ്ങുക.
∙പാന്‍, യുഎഎന്‍, പേര് എന്നിവ പോലുള്ള ആവശ്യമായ വിശദാംശങ്ങളുൾപ്പെടുത്തി ഫോം പൂരിപ്പിക്കുക.
∙പാന്‍ കാര്‍ഡിന്റെയും UAN-ന്റെയും പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി, പൂരിപ്പിച്ച EPF-PAN ലിങ്കിങ് ഫോമിനൊപ്പം സമര്‍പ്പിക്കുക.
∙സമര്‍പ്പിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ അപേക്ഷ പരിശോധിച്ചുറപ്പിക്കും. അംഗീകാരത്തിന് ശേഷം നിങ്ങളുടെ പാന്‍ ഇപിഎഫ് അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടും.
∙ഫോണിലൂടെയും ഇമെയിലിലൂടെയും നിങ്ങളുടെ ഇപിഎഫ്-പാന്‍ ലിങ്കിങിന്റെ അവസ്ഥയെക്കുറിച്ച് നിങ്ങളെ അറിയിക്കും.

പാന്‍ കാര്‍ഡ് ഉപയോഗിച്ച് പിഎഫ് അക്കൗണ്ട് നമ്പര്‍ കണ്ടെത്താന്‍ കഴിയുമോ?
∙EPF അംഗത്വ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് 'Activate UAN' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
∙പേര്, പാന്‍ നമ്പര്‍, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ക്യാപ്ച കോഡ് തുടങ്ങിയ ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിക്കുക.
∙ 'ഓതറൈസേഷന്‍ പിന്‍ ഓപ്ഷന്‍' തിരഞ്ഞെടുക്കുക.
∙നിങ്ങളുടെ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു OTP അയയ്ക്കും.
∙ഒടിപി നല്‍കി 'ഒടിപി വാലിഡേറ്റ് ചെയ്ത് യുഎഎന്‍ ആക്ടീവ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
∙പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, നിങ്ങളുടെ യുഎഎന്‍ ആക്ടീവ് ആയിക്കാണം
∙റജിസ്‌ട്രേഷന്‍ സമയത്ത് നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ടെക്സ്റ്റ് സന്ദേശം വഴി നിങ്ങള്‍ക്ക് യുഎഎന്‍, പാസ് വേ ഡ് എന്നിവ ലഭിക്കും.