ADVERTISEMENT

ന്യൂഡൽഹി∙ എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) അനുസരിച്ചുള്ള മിനിമം പെൻഷൻ നിലവിൽ ആയിരം രൂപയെന്നത് 5,000 രൂപയായി ഉയർത്തണമെന്ന് കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം വിളിച്ച യോഗത്തിൽ ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു.

പെൻഷൻകാരുടെ ദീർഘകാലമായുള്ള ആവശ്യമാണിത്. 78 ലക്ഷം പെൻഷൻകാരാണുള്ളത്.

എട്ടാം ശമ്പള കമ്മിഷൻ ഉടൻ രൂപീകരിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു. 

ധനമന്ത്രി നിർമല സീതാരാമൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 11 സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.

പ്രതിവർഷം 10 ലക്ഷം വരെയുള്ള വരുമാനത്തിന് ആദായനികുതി ഒഴിവാക്കുക, ഫുഡ് ഡെലിവറി പാർട്നർമാർ അടക്കമുള്ള ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക, പഴയ പെൻഷൻ സ്കീം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു. 

എത്രയും വേഗം പുതിയ ശമ്പളകമ്മിഷൻ രൂപീകരിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. പെൻഷൻ തുക നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു.

English Summary:

EPS minimum pension : EPS minimum pension increase to ₹5000 is the central demand of Indian trade unions. This demand, along with others concerning social security and the 8th Pay Commission, was presented to the Finance Ministry before the Union Budget.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com