ADVERTISEMENT

ന്യൂഡൽഹി ∙ വീടുകളും ഫ്ലാറ്റുകളും വാങ്ങുമ്പോഴുണ്ടാകുന്ന തർക്കങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) പ്രത്യേക സമിതിയെ നിയോഗിക്കുന്നു. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുമായി (റെറ) സഹകരിച്ചാണ് പുതിയ സമിതി രൂപീകരിക്കുന്നത്.

ഫ്ലാറ്റുകൾ പറഞ്ഞ സമയത്ത് പൂർത്തീകരിച്ച് നൽകാതിരിക്കുക, നിർമാണത്തിലെ അപാകത, രേഖകൾ നൽകുന്നതിലെ കാലതാമസം, വീട്ടുവായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പുതിയ സമിതിയുടെ പരിഗണനയിൽ വരും. ഓൺലൈനിലൂടെ നടക്കുന്ന വസ്തു, വീട് വ്യാപാരങ്ങളും വാടകയ്ക്ക് നൽ‍കുക, ലീസ് നൽകുക തുടങ്ങിയവയും സമിതി പരിശോധിക്കും. പ്രത്യേക ഓൺലൈൻ പോർട്ടലും തർക്ക പരിഹാര ഫോറവും ഇതിന്റെ ഭാഗമായി രൂപീകരിക്കും. പരാതികൾക്ക് ഒരു മാസത്തിനുള്ളിൽ പരിഹാരമുണ്ടാക്കുക എന്നതാണ് ലക്ഷ്യം.

Concept of buying or building a new home. Male hand showing, offering a new dream house at the empty field with copy space
Concept of buying or building a new home. Male hand showing, offering a new dream house at the empty field with copy space

റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനുമാണ് പുതിയ സമിതിയെന്ന് സിസിപിഎ അറിയിച്ചു. നാഷനൽ റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് കൗൺസിലിന്റെ കണക്കനുസരിച്ച് 200 ബില്യൻ ഡോളറായിരുന്നു 2021ൽ രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയുടെ മൂല്യം. ഇത് 2030ൽ ഒരു ട്രില്യൻ ഡോളറാകുമെന്നാണ് കണക്കുകൂട്ടൽ.

English Summary:

Resolve your home buying disputes quickly! The CCPA & RERA are forming a new committee to resolve real estate disputes and protect consumer rights in India. A dedicated online portal will offer fast dispute resolution.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com