മനോരമ സമ്പാദ്യം - ജിയോജിത് - കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് സൗജന്യ ഓഹരി സെമിനാർ 25ന്
.jpg?w=1120&h=583)
Mail This Article
കോഴിക്കോട്: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ രാജേന്ദ്രൻ നഴ്സിംഗ് ഹോമിന് സമീപമുള്ള ചേംബർ ഭവനിൽ ജനുവരി 25ന് രാവിലെ 9.30ന് നടക്കും.
അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻറ് വിനീഷ് വിദ്യാധരൻ അധ്യക്ഷത വഹിക്കും. ഓഹരി - മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം ഉറപ്പാക്കാം, നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിൽ ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ജിയോജിത് റീജണൽ മാനേജർ ആൻറണി ജോസഫ് സംശയങ്ങൾക്ക് മറുപടി പറയും.
നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ജിയോജിത്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങൾ ലഭിക്കും. മലയാള മനോരമ, ജിയോജിത് എന്നിവയുടെ സ്റ്റാളുകളും സെമിനാറിലുണ്ടാകും. ആദ്യം റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വിലവരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്ക് സൗജന്യം. പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അന്വേഷണങ്ങൾക്ക്: സന്ധ്യ എം. (ബ്രാഞ്ച് മാനേജർ, ജിയോജിത്), ഫോൺ: 99958 00081
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business