ചൈനയുടെ ' ഡീപ് സീക് ' ഓഹരി വിപണിയെ മാത്രമല്ല ക്രിപ്റ്റോ കറൻസികളെയും കരയിച്ചു
%20-%20Copy%20-%20Copy.jpg?w=1120&h=583)
Mail This Article
ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായ ഉടനെ ചൈനയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി 'ഡീപ് സീക്' പുതിയ എ ഐ മോഡൽ പുറത്തിറക്കിയത് ആഗോള ഓഹരി വിപണികളെ എല്ലാം വിറപ്പിച്ചിരുന്നു. അമേരിക്കയിലെ ടെക് ഭീമൻ കമ്പനികളുടെ ഓഹരി വിലകൾ കുത്തനെ താഴ്ന്നതോടെ എല്ലാ രാജ്യങ്ങളിലെ ഓഹരി വിപണികളിലും പൊടുന്നനെ പരിഭ്രാന്തി പടർന്നു. 'ഡീപ് സീക്' ആഗോള ഓഹരി വിപണികൾക്ക് മാത്രമല്ല പണി കൊടുത്തത് .
ക്രിപ്റ്റോ കറൻസികളും 'ഡീപ് സീക്' ഉണ്ടാക്കിയ ഓളത്തിൽ മുങ്ങി കുളിച്ചു. ഇന്ന് ക്രിപ്റ്റോ കറൻസി വിലകളിൽ ഉണർവ് കാണുന്നുണ്ടെങ്കിലും അത് നിലനിൽക്കുമോ എന്ന കാര്യത്തിൽ നിക്ഷേപകർക്ക് ആശങ്കയുണ്ട്. 'ഡീപ് സീക്' ചാറ്റ് ബോട്ട് പൊടുന്നനെ ഏറ്റവും ഉയർന്ന റേറ്റിങ് ഉള്ള സൗജന്യ ആപ്പ് എന്ന നിലയിൽ ശ്രദ്ധ ആകർഷിച്ചതോടെ ഇതുവരെ പ്രതീക്ഷിക്കാത്ത ഒരു എതിരാളിയെ കണ്ട രീതിയിൽ ഡിജിറ്റൽ ലോകം മരവിച്ചിരിക്കുകയാണ്.
ട്രംപ് വന്നാൽ അമേരിക്കൻ ഓഹരികളും ക്രിപ്റ്റോകളും കുതിച്ചു കയറുമെന്ന വിശ്വാസത്തിനേറ്റ അടിയായി ഇത്.
ട്രംപ് വന്നാൽ ക്രിപ്റ്റോ കറൻസികളും ഓഹരികളും സ്വർണവും ഒരുമിച്ചു കയറുമെന്ന വിശകലന വിദഗ്ധരുടെ പ്രവചനങ്ങളും ഇതോടെ കാറ്റിൽ പറന്നു. 'ഡീപ് സീക്' അഴിച്ചു വിട്ട ഈ കൊടുംകാറ്റ് 2025 ലെ ക്രിപ്റ്റോകളുടെ ബുൾ റണ്ണിനെ തടസ്സപ്പെടുത്തുമെന്ന ഭീതിയാണ് ഇപ്പോഴുള്ളത്. ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.