ഡൽഹി തിരഞ്ഞെടുപ്പ് തൊട്ടരികെ, ബജറ്റില്‍ ഏറെ പ്രതീക്ഷകളുമായി സര്‍ക്കാര്‍ ജീവനക്കാര്‍

Mail This Article
ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണം ആരംഭിച്ചപ്പോള്‍ മുന്‍പൊരിക്കലുമില്ലാതിരുന്നത്ര പ്രതീക്ഷകളുമായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരും കാത്തിരിക്കുന്നത്. തങ്ങള്‍ക്ക് ആദായ നികുതി ഇനത്തിലും അതിനു പുറമേയും മികച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും എന്നവര്‍ കരുതുന്നു.
ഡല്‍ഹിയില്‍ അടുത്ത ദിവസം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതാണ് സര്‍ക്കാര്‍ ജിവനക്കാരുടെ പ്രതീക്ഷകളെ ഉയര്‍ത്തുന്നത്. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പു ഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒരു വിഭാഗമാണ് സര്‍ക്കാര്‍ ജീവനക്കാര്‍. അതുകൊണ്ടു തന്നെ പതിവില്ലാത്ത വിധത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വന്‍ പ്രതീക്ഷകള്‍ പുലര്‍ത്തുന്നതു സ്വാഭാവികം മാത്രം.

2026 ജനുവരി മുതല്‍ എട്ടാം ശമ്പളക്കമ്മീഷന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു മുന്നോടിയായി എന്തെങ്കിലും ആനുകൂല്യങ്ങളും അവര്‍ പ്രതീക്ഷിക്കുന്നു. കുറഞ്ഞ പെന്ഷന് ഉയര്‍ത്തുന്നതു സംബന്ധിച്ച പ്രഖ്യാപനങ്ങളും ഇന്നുണ്ടാകുമെന്ന് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ കരുതുന്നുണ്ട്. ആദായ നികുതി സംബന്ധിയായ പ്രഖ്യാപനങ്ങള്‍ കോര്‍പറേറ്റ്, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ഗുണമാകും എന്ന പ്രതീക്ഷ സജീവമായി നിലനില്‍ക്കെയാണ് കേന്ദ്ര മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനു തുടക്കം കുറിച്ചിട്ടുള്ളത്.