റിബേറ്റാണ് താരം; നാലു ലക്ഷത്തിനു മേൽ നികുതിയുണ്ട്, പക്ഷേ 12 ലക്ഷം വരെ നൽകേണ്ട!

Mail This Article
12 ലക്ഷം രൂപ വരെ നികുതി നൽകുകയേ വേണ്ട എന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തെ പാർലമെന്റ് കരഘോഷങ്ങളോടെയാണ് വരവേറ്റത്. പക്ഷേ പുതിയ സ്ലാബ് നിരക്കിൽ മാറ്റങ്ങളുണ്ടെന്നു നാലു ലക്ഷം മുതൽ എട്ടു ലക്ഷം വരെ അഞ്ചു ശതമാനവും 8 ലക്ഷം മുതൽ 12 ലക്ഷം വരെ ഉള്ള പത്തു ശതമാനം നിരക്കിലും നികുതി നൽകണം എന്നു തൊട്ടു പിന്നാലെ ധനമന്ത്രി അറിയിച്ചു.

ഇത് പരസ്പര വിരുദ്ധമല്ലേ എന്നു ആർക്കും തോന്നാം. ശരിയാണ് 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് നികുതി ഇല്ല എന്നതല്ല ധനമന്ത്രിയുടെ പ്രഖാപനം. മറിച്ച് നിങ്ങളുടെ വാർഷിക വരുമാനം 12 ലക്ഷത്തിനു താഴെയാണെങ്കിൽ ഇൻകം ടാക്സ് റിബേറ്റിന് അർഹത ലഭിക്കുകമെന്നും അതിനാൽ പൂജ്യം നികുതി കൊടുത്താൽ മതിയെന്നും ആണ്.
അതായത് നിലവിൽ ഏഴു ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് നൽകിയിരുന്ന റിബേറ്റ് 12 ലക്ഷം രൂപ വരെയാക്കി വർധിപ്പിക്കുകയാണ് ബജറ്റിൽ ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് നിലവിലെ പുതിയ സ്ലാബിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ ഇടത്തരക്കാരെ സംബന്ധിച്ച് കൂടുതൽ പ്രസ്കമാകുന്നത്. നിങ്ങളുടെ നികുതി ബാധകമായ വരുമാനം 12 ലക്ഷം രൂപയിൽ അധികമായാൽ നാലു ലക്ഷം രൂപ മുതലുള്ള തുകയ്ക്ക് സ്ലാബ് പ്രകാരം നികുതി നൽകേണ്ടി വരും.