30 ശതമാനം എന്ന ഉയർന്ന നിരക്ക് ഇനി 24 ലക്ഷത്തിനു മേൽ മാത്രം

Mail This Article
30 ശതമാനം എന്ന ഏറ്റവും ഉയർന്ന ആദായനിരക്ക് ഇനി 24 ലക്ഷത്തിനു മേലുള്ള വാർഷിക വരുമാനത്തിന് മാത്രം. നിലവിൽ 15 ലക്ഷം രൂപയ്ക്ക് മേൽ 30 ശതമാനം നിരക്ക് നൽകിയിരുന്ന ഇടത്തരക്കാർക്ക് വലിയ ആശ്വാസം ആണ് സ്ലാബ് നിരക്കിൽ കൊണ്ടു വന്നിരിക്കുന്നത്.
12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ഇനി പൂജ്യം രൂപ ആദായനികുതി എന്ന ഒറ്റ പ്രഖ്യാപനത്തോടെ ഇന്ത്യൻ സാമ്പത്തിക രംഗത്തിന് പുതിയ ഊർജം പകർന്ന ധനമന്ത്രി നിർമലാ സീതാരാമൻ ആദായ നികുതി സ്ലാബുകളിലെ നിരക്കിലും വലിയ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളളവർക്ക് 80.000 രൂപ വരെ ലാഭം കിട്ടുമെന്ന് ബജറ്റ് പറയുന്നു. അതുവഴി 18 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 70, 000 രൂപ വരെയും 25 ലക്ഷം രൂപ വരെ വരുമാനകാർക്ക് 1.1 ലക്ഷം രൂപയും നികുതി ഇനത്തിൽ ലാഭം കിട്ടും. പുതിയ സ്ലാബിലാണ് നിരക്ക് മാറ്റം വരുത്തയിരിക്കുന്നത്.
പുതിയതും നിലവിലുള്ളതുമായ സ്ലാബും നിരക്കുകളും പട്ടികയിൽ കാണുക
