ഇന്‍ഷൂറന്‍സിൽ 100 ശതമാനം വിദേശ നിക്ഷേപം : വരും പുതുമയാർന്ന പോളിസികൾ!

Mail This Article
ഇന്‍ഷൂറന്‍സ് രംഗത്ത് നൂറു ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ കമ്പനികളെ കൂടുതല്‍ മല്‍സരാധിഷ്ഠതമായി മുന്നേറാന്‍ പ്രേരിപ്പിക്കുമെന്നതിനൊപ്പം കൂടുതല്‍ പണം വിപണിയിലെത്താനും വഴിയൊരുക്കും. കൂടുതൽ വിദേശ ഇൻഷുറൻസ് കമ്പനികളും, ഇൻഷുറൻസ് ബ്രോക്കിങ് സ്ഥാപനങ്ങളും കടന്നു വരുന്നതോടെ ഇന്ത്യൻ ഇൻഷുറൻസ് രംഗം കൂടുതൽ മൽസരാധിഷ്ഠിതവും സംഘടിതവുമാകും. ആളുകളുടെ ആവശ്യങ്ങൾക്കനുയോജ്യമായ പുതുമയാർന്ന പോളിസികൾ, മെച്ചപ്പെട്ട പ്രീമിയങ്ങൾ എന്നിവയും അവതരിപ്പിക്കപ്പെടും. ഇപ്പോൾ നിലവിലുള്ള ഇന്ത്യന്‍ കമ്പനികളും ഇതിനനുസരിച്ച് പ്രവർത്തനം ഊർജിതപ്പെടുത്തുന്നത് പോളിസി ഉടമകൾക്ക് നേട്ടമാകും. വിദേശ കമ്പനികൾ കടന്നു വരുന്നതോടെ ഇവിടുത്തെ കമ്പനികള്‍ ക്ലെയിം കൊടുക്കാനുള്ള ശേഷിയായ ഇൻഷുറൻസ് സോൾവൻസി റേഷ്യോ മെച്ചപ്പെടുത്തുകയും ചെയ്യും.
നൂറു ശതമാനം എഫ്ഡിഐ അനുവദിക്കുന്ന പ്രഖ്യാപനത്തിന് ഒപ്പം, ലഭിക്കുന്ന പ്രീമിയം മുഴുവന്‍ ഇന്ത്യയില്‍ തന്നെ നിക്ഷേപിക്കണം എന്ന വ്യവസ്ഥയും മുന്നോട്ടു വച്ചിട്ടുണ്ട്. പ്രീമിയമായി ലഭിക്കുന്ന തുക മുഴുവന്‍ രാജ്യത്തിനകത്തു തന്നെ നിക്ഷേപിക്കണം എന്ന വ്യവസ്ഥ മൂലം വിദേശ പങ്കാളികള്‍ക്ക് ഇവിടെ തന്നെ പണം നിലനിര്‍ത്തേണ്ട സാഹചര്യമാകും ഉണ്ടാകുക. ഇതുമൂലം വിപണിയില്‍ കൂടുതല്‍ പണം എത്തുകയും ലിക്വിഡിറ്റി വര്‍ധിക്കുകയും ചെയ്യും. എല്ലാത്തിലുമുപരി എല്ലാവർക്കും ഇൻഷുറൻസ് എന്നത് വേഗത്തിൽ സാധ്യമാക്കാൻ ഈ തീരുമാനം വഴിതുറക്കും.

തന്നെയുമല്ല, കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ഇതിന്റെ പ്രതിഫലനമായി വിപണി കൂടുതല്‍ ഊര്‍ജ്ജസ്വലമാകുകയുമാവും ഇതിലൂടെ ഉണ്ടാകുക എന്നും വിലയിരുത്താം.