ADVERTISEMENT

ഇന്ത്യയിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോയവർക്കും പോകാൻ തയ്യാറെടുക്കുന്നവർക്കും ഇത്തവണത്തെ ബജറ്റ് കാര്യമായ ആശ്വാസം നൽകും. നാട്ടിൽ നിന്ന് വിദേശത്തേക്ക് പഠനാർത്ഥം അയക്കുന്ന തുകയ്ക്ക് ഇനി നികുതി പിടിക്കില്ല.

നിലവിൽ ഒരു വർഷം ഏഴു ലക്ഷത്തിനു മുകളിൽ ആയാൽ 0.5 ശതമാനം തുക ടിസിഎസ് (ടാക്സ് കളക്റ്റഡ് അറ്റ് സോഴ്സ്) പിടിക്കുന്നുണ്ട്. എന്നാൽ പുതിയ ബജറ്റിൽ ഏഴു ലക്ഷം രൂപ എന്ന പരിധി എടുത്തു കളഞ്ഞിരിക്കുകയാണ്. അതായത് അയയ്ക്കുന്ന തുക എത്രയായാലും ഇനി ടിസിഎസ് പിടിക്കില്ല.

income-tax

അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത് വിദേശത്തേക്ക് അയയ്ക്കുന്ന തുകയ്ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. അതായത് സ്ഥലം വിറ്റോ മറ്റുതരം വായ്പകൾ എടുത്തോ അയയ്ക്കുന്ന തുകയ്ക്ക് നിലവിൽ ബാധകമായ ടിസിഎസ് നിരക്ക് അതേപോലെ തുടരും.

English Summary:

Good news for Indian students studying abroad! The new budget eliminates TCS on education loans sent overseas, offering significant tax relief. This change removes the previous ₹7 lakh limit, benefiting many students.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com