മള്‍ട്ടി അസറ്റ് ഫണ്ട് ഓഫറുമായി എല്‍ഐസി മ്യൂച്വല്‍ ഫണ്ട്

Mail This Article
പ്രമുഖ ഫണ്ട് ഹൗസുകളിലൊന്നായ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ബഹുവിധ ആസ്തികള്‍ക്കായി മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് ആരംഭിച്ചു. ഓഹരികളിലും കടപ്പത്രങ്ങളിലും സ്വര്‍ണത്തിലും നിക്ഷേപിക്കാവുന്ന മള്‍ട്ടി അസറ്റ് ഫണ്ടുകളാണ് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കിയിരിക്കുന്നത്.
പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഫെബ്രുവരി 7 ന് അവസാനിക്കും. വൈവിധ്യമാര്‍ന്ന ആസ്തികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന ലാഭം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് ഓഹരികളിലും അനുബന്ധ പദ്ധതികളിലും കടപ്പത്രങ്ങളിലും സ്വര്‍ണ ഇടിഎഫുകളിലും നിക്ഷേപിക്കാന്‍ കഴിയും.

65 ശതമാനം നിഫ്റ്റി 500 കമ്പനികളിലും 25 ശതമാനം നിഫ്റ്റിയുടെ സംയുക്ത കടപ്പത്ര സൂചികയിലും 10 ശതമാനം ആഭ്യന്തര സ്വര്‍ണ വിലയിലുമാണ് നിക്ഷേപിക്കുക. നിഖില്‍ രുംഗ്ത, സുമിത് ഭട്‌നഗര്‍, പാട്രിക് ഷ്‌റോഫ് എന്നിവര്‍ ഫണ്ട് മാനേജര്‍മാരായ പദ്ധതി ഫെബ്രുവരി 18മുതല്‍ വീണ്ടും തുടര്‍ച്ചയായ വില്‍പനയ്‌ക്കെത്തും.