ADVERTISEMENT

തിരുവനന്തപുരം ∙ സഹകരണ ബാങ്കുകളിൽ ഭൂമി പണയംവച്ച് വായ്പയെടുക്കുമ്പോൾ റജിസ്റ്റർ ചെയ്യുന്ന ഗഹാനും പണയത്തുക പൂർണമായി തിരിച്ചടച്ചതിനുള്ള റജിസ്ട്രേഷൻ രേഖയായ ഗഹാൻ റിലീസിനും ഫീസ് കുത്തനെ കൂട്ടി. ഇതിലൂടെ 15 കോടി രൂപയുടെ അധിക വരുമാനമാണു പ്രതീക്ഷ.

നിലവിൽ 100 രൂപ വീതമാണു ഫീസെങ്കിൽ അടുത്ത സാമ്പത്തികവർഷം മുതൽ പണയത്തുക അനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാകും നിരക്കുകൾ. ഗഹാൻ റിലീസുകൾക്കുള്ള ഫീസ് നിരക്ക് പലിശത്തുക ഉൾപ്പെടുത്താതെ പ്രിൻസിപ്പൽ തുകയ്ക്കു മാത്രമായിരിക്കും.

ഗഹാൻ, ഗഹാൻ റിലീസ് ഫീസ് ഇനി ഇങ്ങനെ

2 ലക്ഷം രൂപ വരെ: 100 രൂപ

2 – 10 ലക്ഷം രൂപ: 200 രൂപ

10 – 20 ലക്ഷം രൂപ: 300 രൂപ

20 – 30 ലക്ഷം രൂപ: 400 രൂപ

30 ലക്ഷത്തിലേറെ: 500 രൂപ

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala cooperative banks increase Gahan and Gahan Release registration fees significantly. The new slab-based fees, effective next fiscal year, are expected to generate an additional ₹15 crore in revenue.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com