ADVERTISEMENT

ന്യൂഡൽഹി ∙ ഏപ്രിലിനു ശേഷം രാജ്യത്തെ ബാങ്കുകളുടെ വെബ്സൈറ്റ് വിലാസം മാറും. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഇനി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം bank.in എന്ന രൂപത്തിലായിരിക്കും അവസാനിക്കുക. ഉദാഹരണത്തിന് കനറാ ബാങ്കിന്റെ വിലാസം canarabank.com എന്നാണ് നിലവിൽ. ഒരുപക്ഷേ ഇനിയിത് canarabank.bank.in എന്നോ canara.bank.in എന്നോ മാറിയേക്കാം.

ബാങ്കുകളുടെ വെബ്സൈറ്റിനോട് സാദൃശ്യം തോന്നിക്കുന്ന പേജുകളും വെബ്‍വിലാസവും ഉപയോഗിച്ച് നടത്തുന്ന സൈബർതട്ടിപ്പുകൾ (ഫിഷിങ്) തടയാനാണ് നീക്കം. bank.in എന്നവസാനിക്കുന്ന വെബ്‍വിലാസം പരിശോധിച്ചുറപ്പാക്കിയാൽ തട്ടിപ്പിൽനിന്ന് രക്ഷതേടാമെന്നതാണ് മെച്ചം.

Mobile phone personal data and cyber security threat concept. Cellphone fraud. Smartphone hacked with illegal spyware, ransomware or trojan software. Hacker doing online scam. Antivirus error.
Representative image

ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ വിലാസത്തിന്റെ ഒടുവിൽ fin.in എന്ന് ചേർക്കും. bank.in, fin.in എന്നീ വിലാസങ്ങൾ മറ്റാർക്കും വാങ്ങി ഉപയോഗിക്കാനാകില്ല.ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജി (ഐഡിആർബിടി) എന്ന സ്ഥാപനത്തിനായിരിക്കും വെബ്‍വിലാസങ്ങളുടെ ചുമതല.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

New Indian bank website addresses ending in ".bank.in" launch after April to combat cyber fraud and phishing scams. This change enhances online banking security for all customers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com