അടുത്ത സാമ്പത്തികവർഷം ഭേദപ്പെട്ട വളർച്ചയുണ്ടാകുമെന്നാണ് ആർബിഐ

Mail This Article
×
ന്യൂഡൽഹി ∙ ഏപ്രിലിൽ തുടങ്ങുന്ന അടുത്ത സാമ്പത്തികവർഷം 6.7 ശതമാനമായിരിക്കും രാജ്യത്തിന്റെ വളർച്ചാനിരക്കെന്ന് ആർബിഐയുടെ അനുമാനം. കഴിഞ്ഞ ആഴ്ച കേന്ദ്രം പാർലമെന്റിൽ വച്ച സാമ്പത്തികസർവേ അനുസരിച്ച് 6.3-6.8% വരെയാണ് പ്രവചിച്ചത്. അടുത്ത സാമ്പത്തികവർഷം ഭേദപ്പെട്ട വളർച്ചയുണ്ടാകുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.

വിലക്കയറ്റം സംബന്ധിച്ച് നടപ്പുസാമ്പത്തികവർഷത്തെ അനുമാനം 4.8 ശതമാനമാണ്. അടുത്ത വർഷമിത് 4.2 ശതമാനം. 4 ശതമാനത്തിനടുത്തേക്ക് വിലക്കയറ്റത്തോത് എത്തിക്കുകയെന്നതാണ് ആർബിഐയുടെ ലക്ഷ്യം. ലക്ഷ്യം 4 ശതമാനമാണെങ്കിലും 2% കൂടിയാലും കുറഞ്ഞാലും ആർബിഐയുടെ സഹനപരിധിക്കുള്ളിൽ തന്നെയാണ് നിരക്ക്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
The Reserve Bank of India (RBI) projects a 6.7% growth rate for the next fiscal year, exceeding government estimates. Inflation is expected to decrease to 4.2% next year, aligning with RBI's target.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.