മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായത്തില്‍ 19 ശതമാനം വര്‍ധനവ്
.jpg?w=1120&h=583)
Mail This Article
മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 19 ശതമാനം വര്‍ധിച്ച് 3908 കോടി രൂപയിലെത്തിയതായി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളിലെ പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൈകാര്യം ചെയ്യുന്ന സംയോജിത വായ്‌പാ ആസ്‌തികള്‍ കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 34 ശതമാനം വര്‍ധനവോടെ 1,11,308 കോടി രൂപയിലും എത്തിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തിലെ സംയോജിത ലാഭം 21 ശതമാനം വര്‍ധിച്ച് 1392 രൂപയിലെത്തി.
കേന്ദ്ര ബജറ്റിലെ ക്രിയാത്മക നികുതി പരിഷ്‌ക്കാരങ്ങളും അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി പലിശ നിരക്കു കുറച്ച റിസര്‍വ് ബാങ്ക് നടപടിയും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതായി മൂത്തൂറ്റ് ഗ്രൂപ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. ബിസിനസ് വായ്‌പകളും വസ്‌തുവിന്റെ ഈടിന്‍മേലുള്ള വായ്‌പകളും അടക്കമുള്ള പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതലായി അവതരിപ്പിക്കുന്നുണ്ടെന്നും ഇടപാടുകളില്‍ ഗണ്യമായ പങ്ക് ഡിജിറ്റലായാണു നടക്കുന്നതെന്നും പ്രവര്‍ത്തന ഫലങ്ങളെ കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.