ADVERTISEMENT

ചെസ്സ് ലോകത്തിൽ പുതിയ ആവേശം നിറച്ചു കൊണ്ട് ഫ്രീ സ്റ്റൈൽ ചെസ്സ് മത്സരങ്ങൾ കഴിഞ്ഞു. 2025 ലെ വീസെൻഹൗസ് ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻഡ് സ്ലാം ജർമനിയിൽ നിന്നുള്ള  ഗ്രാൻഡ് മാസ്റ്റർ വിൻസെന്റ് കൈമർ നേടി. ലോകത്തിലെ   മുൻനിരയിലുള്ള ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാർ പലരും ഫ്രീ സ്റ്റൈൽ ചെസ് മത്സരത്തിൽ പങ്കെടുത്തു. ലോകചാമ്പ്യനായ ഇന്ത്യയുടെ ഗുകേഷിന് ഫ്രീ സ്റ്റൈൽ ചെസ്സിൽ ഒരു മത്സരത്തിലും ജയിക്കാനായില്ല.

 ഫൈനലിൽ വിൻസെന്റ് കൈമർ ഫാബിയാനോ കറുവാനയെ പരാജയപ്പെടുത്തി കിരീടം നേടിയപ്പോൾ  കൈമറിന് 200,000 ഡോളർ ആണ് സമ്മാന തുകയായി ലഭിച്ചത്.  കറുവാനയ്ക്ക് 140,000 ഡോളർ ലഭിച്ചു.ഫ്രീസ്റ്റൈൽ ചെസ് പ്ലെയേഴ്‌സ് ക്ലബ്ബിന്റെ ഭാഗമായ അർജുൻ എറിഗൈസിക്ക്  27,132 ഡോളർ ലഭിച്ചു.

Russia World Chess Rapid Champions

ഫിഡെക്ക് ബദൽ ആകുമോ?

മാഗ്നസ് കാൾസൻ  മുൻകൈയെടുത്താണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചത്. സാധാരണ രീതിയിലുള്ള ചെസ്സ് രീതികൾ അല്ല ഫ്രീ സ്റ്റൈൽ ചെസ്സിൽ പിന്തുടരുന്നത്. ഫിഡെയുമായി ചില കാര്യങ്ങളിൽ തെറ്റി പിരിഞ്ഞ മാഗ്നസ് കാൾസൺ ജർമ്മൻ സംരംഭകനായ ജാൻ ഹെൻറിക് ബ്യൂട്ട്നറുമായി ചേർന്നാണ്  ഫ്രീസ്റ്റൈൽ ചെസ് പ്ലെയേഴ്‌സ് ക്ലബ് (FCPC) സ്ഥാപിച്ചത്. രാജ്യാന്തര ചെസ്സ് നിയന്ത്രിക്കുന്ന 'ഫിഡെ' ക്ക് ബദലായി മറ്റൊരു ബോഡിയായി ഫ്രീ സ്റ്റൈൽ ചെസ്സ് ഉയർത്തികൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഫിഡെ നൽകുന്നതിനേക്കാൾ കൂടിയ പ്രതിഫല തുക വാഗ്‌ദാനം ചെയ്തായിരിക്കും ഫ്രീ സ്റ്റൈൽ ചെസ്സ് വരും മത്സരങ്ങളും നടത്തുക എന്ന് സൂചനയുണ്ട്.ലോകമെമ്പാടും ചെസ്സ് മത്സരങ്ങളും, ചാമ്പ്യൻഷിപ്പുകളും സംഘടിപ്പിക്കുന്ന 'ഫിഡെ,' ഫ്രീ സ്റ്റൈൽ ചെസ് അംഗീകരിക്കില്ല. കോടികൾ ഒഴുകുന്ന ഗെയിമായ ചെസ്സിനെ നിയന്ത്രിക്കാൻ മറ്റൊരു ബോഡി കൂടി വരുമോ എന്ന് കാത്തിരുന്നു കാണാം.

English Summary:

Freestyle chess is booming with huge prize money, challenging FIDE's dominance. Will this new format, spearheaded by Magnus Carlsen, become the future of chess?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com