കോവിഡിനുശേഷം ആരോഗ്യ ഇൻഷുറൻസിന് വൻ ഡിമാൻഡ്; വളർച്ച 200 ശതമാനത്തിലധികം
.jpg?w=1120&h=583)
Mail This Article
×
ന്യൂഡൽഹി∙ കോവിഡിനുശേഷം രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധന. കഴിഞ്ഞ നാലുവർഷത്തിനിടെ മേഖലയിൽ 240% വളർച്ചയുണ്ടായതായി ഇൻസർടെക് പ്ലാറ്റ്‌ഫോമായ ടർട്ടിൽമിന്റ് പുറത്തിറക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ.
പുതിയ ഗുണഭോക്താക്കൾ വർധിച്ചതിനൊപ്പം തന്നെ പ്രീമിയം തുക ഉയർത്തിയവരുടെ എണ്ണത്തിലും 2020 മുതൽ 73 % വർധന രേഖപ്പെടുത്തി. 17,914 പേരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.വർധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾക്കുള്ള സാമ്പത്തിക തയാറെടുപ്പിൽ പൊതുജനങ്ങൾ അധികജാഗ്രത പുലർത്തുന്നുവെന്നാണ് ഈ ട്രെന്റിനെ ആരോഗ്യമേഖല വിലയിരുത്തുന്നത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Post-COVID, India's health insurance sector witnessed a staggering 240% growth. This surge is attributed to increased public awareness of rising healthcare costs and a proactive approach to financial preparedness.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.