ആദായ നികുതി: ന്യൂ റെജിം തെരഞ്ഞെടുക്കുന്നവർക്ക് ഇളവുകൾ എന്തൊക്കെ?

Mail This Article
ന്യൂ റെജിം വേണോ ഓള്‍ഡ് റെജിം വേണോ എന്ന സംശയം ഈ സാമ്പത്തിക വര്‍ഷം കൂടിയേ ഉണ്ടാകൂ. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 12 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സമ്പൂര്‍ണ നികുതിയിളവാണല്ലോ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ന്യൂ റെജിം തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ എന്തൊക്കെ ഇളവാണ് അവര്‍ക്ക് ലഭിക്കുക എന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.
സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്
ശമ്പളവരുമാനക്കാര്‍ക്ക് മൊത്ത വരുമാനത്തില്‍ നിന്ന് 75000 രൂപ സ്റ്റാന്റേര്‍ഡ് ഡിഡക്ഷനായി കുറയ്ക്കാന്‍ ന്യൂ റെജിമില്‍ അനുവാദമുണ്ട്.
ഫാമിലി പെന്ഷന്
ഫാമിലി പെന്‍ഷനില്‍ നിന്ന് 25,000 രൂപവരെ മൊത്ത വരുമാനത്തില്‍ നിന്ന് കുറയ്ക്കാം
എന്‍പിഎസ് അടവ്
തൊഴിലുടമയും തൊഴിലാളിയും ചേര്‍ന്ന് പങ്കാളിത്ത വ്യവസ്ഥയില്‍ എന്‍പിഎസ് അക്കൗണ്ട് ഉണ്ടെങ്കില്‍ അതിലേക്ക് തൊഴിലുടമ അടയ്ക്കുന്ന തുക തൊഴിലാളിയുടെ മൊത്ത വരുമാനത്തില്‍ നിന്ന് കുറയ്ക്കാം. വിഹിതം എത്ര അടച്ചാലും അടിസ്ഥാന ശമ്പളവും ഡിഎയും ചേര്‍ന്ന തുകയുടെ 14 ശതമാനം വരെയാണ് ഇങ്ങനെ കുറയ്ക്കാന്‍ അനുവദിച്ചിട്ടുള്ളത്.
പെഴ്സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9447667716. ഇമെയ്ല് jayakumarkk8@gmail.com)