താമരശ്ശേരിയിൽ മനോരമ സമ്പാദ്യം-ജിയോജിത് സൗജന്യ നിക്ഷേപ സെമിനാർ മാർച്ച് 8ന്

Mail This Article
താമരശ്ശേരി:മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി-മ്യൂച്വൽ ഫണ്ട് നിക്ഷേപ സെമിനാർ നടത്തുന്നു. താമരശ്ശേരി വയനാട് റീജൻസിയിൽവെച്ച് മാർച്ച് എട്ടാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30വരെയാണ് സെമിനാർ. ഡി. എസ്.പി മ്യൂച്വൽ ഫണ്ടിന്‍റെ കാലിക്കറ്റ് മാർക്കറ്റ് ഹെഡ് ശരത് എം.പി, സെബി സ്മാർട്ട് ട്രെയിനർ ഡോ. സനേഷ് ചോലക്കാട് , ജിയോജിത് റീജിയണൽ മാനേജർ ആന്‍റണി ജോസഫ് വി.ആർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
സെമിനാറിന്റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ജിയോജിത്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും. മലയാള മനോരമ, ജിയോജിത് എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും.
സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി തപാലിൽ ലഭിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക : 9995800117 (ഷൈജു. പി, താമരശ്ശേരി ബ്രാഞ്ച് മാനേജർ, ജിയോജിത്)