ADVERTISEMENT

രാജ്യത്ത് സാമ്പത്തിക സാക്ഷരതയിലും വായ്പകൾ സ്വയം കൈകാര്യം ചെയ്യുന്നതിലും സ്ത്രീകളുടെ മുന്നേറ്റമെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. 2024 ഡിസംബറിലെ കണക്കുപ്രകാരം 2.7 കോടി സ്ത്രീകൾ സ്വയം വായ്പകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും മുൻവർഷത്തേക്കാൾ 42 ശതമാനമാണ് വർധനയെന്നും നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യം പറഞ്ഞു.

1294126891

സാമ്പത്തിക സാക്ഷരതയിൽ സ്ത്രീകൾ ഏറെ മികവുകാട്ടുന്നു എന്ന സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. വായ്പകളെടുത്തിരുന്നവർ എന്നതിൽ നിന്ന് ബിസിനസ് വ്യക്തികൾ എന്ന നിലയിലേക്ക് ഉയരാൻ അവർക്ക് കഴിയുന്നു. ട്രാൻസ്‍യൂണിയൻ സിബിലുമായി ചേർന്നാണ് ‘കടക്കാരിൽ നിന്ന് ഉൽപാദകരിലേക്ക്, സാമ്പത്തിക വളർച്ചയിൽ സ്ത്രീകളുടെ പങ്ക്’ എന്ന റിപ്പോർട്ട് തയാറാക്കിയത്. വായ്പകൾ സ്വയം കൈകാര്യം ചെയ്യുകയും ക്രെഡിറ്റ് സ്കോറിൽ അച്ചടക്കം പാലിക്കുകയും ചെയ്യുന്നതിൽ സ്ത്രീകളുടെ വിഹിതം 17.89 ശതമാനത്തിൽ നിന്നുയർന്ന് 19.43 ശതമാനമായി. മെട്രോ നഗരങ്ങളിൽ വളർച്ച 30 ശതമാനമാണെങ്കിൽ മെട്രോ-ഇതര നഗരങ്ങളിൽ 48 ശതമാനമാണ്.

mona-money-rupee-u-main
Image: Shutterstock/StockImageFactory.com

മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളാണ് സ്വയം പര്യാപ്തരായ സ്ത്രീകളുടെ പങ്കാളിത്തത്തിൽ (49%) ഏറ്റവും മുന്നിൽ. കഴിഞ്ഞ 5 വർഷത്തിനിടെ ഏറ്റവുമധികം വാർഷിക വളർച്ച (സിഎജിആർ) കുറിച്ചത് രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവയാണ്. 

Indian Ethnicity, Adult, Woman, Real People, domestic Life,
Representative image

2019നുശേഷം ബിസിനസ് വായ്പകളിൽ സ്ത്രീകളുടെ പങ്ക് 14 ശതമാനം ഉയർന്നു. സ്വർണപ്പണയ വായ്പകളിൽ വർധന 6 ശതമാനം. 2024 ഡിസംബറിലെ കണക്കുപ്രകാരം മൊത്തം ബിസിനസ് വായ്പാ ഇടപാടുകാരിൽ 35% സ്ത്രീകളാണ്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Women borrowers up 22% since 2019, majority from semi-urban, rural: NITI Aayog Report

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com