മാര്‍ച്ചില്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള മികച്ച എഫ്ഡികള്‍ ഇവയാണ്

Mail This Article
വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാതെ ഉറപ്പുള്ള വരുമാനം നല്‍കുന്നതാണ് സ്ഥിര നിക്ഷേപങ്ങൾ. (എഫ്ഡി) തങ്ങളുടെ സമ്പാദ്യം വളര്‍ത്താന്‍ സുരക്ഷിതവും സുസ്ഥിരവുമായ മാര്‍ഗം തേടുന്ന പ്രായമായ വ്യക്തികള്‍ക്ക് ഇത് പ്രത്യേകിച്ചും മികച്ച ഓപ്ഷനാണ്. മാത്രമല്ല മറ്റ് നിക്ഷേപകരെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്കും ലഭിക്കും.
എന്തുകൊണ്ട് മുതിര്‍ന്ന പൗരന്മാര്‍ക്ക് എഫ്ഡികള്‍?
∙ മുതിര്‍ന്ന പൗരന്‍ പലപ്പോഴും തങ്ങളുടെ നിക്ഷേപത്തിൽ സുരക്ഷിതത്വത്തിനാണ് മുൻതൂക്കം നൽകുക. അതിനാൽ അവർക്ക് പ്രിയങ്കരം ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ്. ബാങ്കുകൾ അവർക്കാവശ്യമായ സ്ഥിര നിക്ഷേപങ്ങളൊരുക്കുന്നതിന് കാരണവും മറ്റൊന്നല്ല. എഫ്ഡിയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിക്ഷേപ തുകകള്‍ ബാങ്കിനെ ആശ്രയിച്ച് വ്യത്യാസപ്പെടാം.
∙എഫ്ഡിയുടെ കാലാവധി സാധാരണയായി 7 ദിവസം മുതല്‍ പരമാവധി 10 വര്‍ഷം വരെയാണ്.
∙നേരത്തെ പിന്‍വലിക്കലിന് പിഴയുണ്ട്. ഇത് ബാങ്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, അടിയന്തര സാഹചര്യങ്ങളില്‍ അകാല എഫ്.ഡി പിന്‍വലിക്കലുകള്‍ അനുവദിക്കാറുണ്ട്.
∙വായ്പയ്ക്ക് എഫ്.ഡി ഈടായി ഉപയോഗിക്കാം, പ്രധാന നിക്ഷേപത്തെ ആശ്രയിച്ചിരിക്കും പരമാവധി വായ്പാ തുക.
• ആശ്രിതര്‍ക്ക് സുഗമമായ ക്ലെയിം പ്രക്രിയ ഉറപ്പാക്കാന്‍ എഫ്ഡി തുറക്കുമ്പോള്‍ ഒരു നോമിനിയെ വയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി പ്രത്യേക ഫോം പൂരിപ്പിക്കണം.