അക്കൗണ്ടിൽ കനേഡിയൻ ശമ്പളമുണ്ടോ? എക്സ്പ്രസ്സ് എൻട്രി ഉറപ്പ്

Mail This Article
രാജ്യത്ത് തൊഴിലും സ്ഥിര താമസവും തേടുന്ന വിദേശികൾക്കുള്ള ജനപ്രിയ കുടിയേറ്റ പദ്ധതിയായ കാനഡയുടെ എക്സ്പ്രസ് എൻട്രി പ്രോഗ്രാം പരിഷ്കരിക്കുന്നു. 2025 എക്സ്പ്രസ് എൻട്രി കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പുകൾ കാനഡ പ്രഖ്യാപിച്ചു
കാനഡയിൽ ജോലി പരിചയമുള്ള വ്യക്തികൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നതിന് പ്രത്യേക പരിഗണന നൽകും.അതായത്, വിദേശികളെ സ്ഥിര താമസത്തിനായി ക്ഷണിക്കുമ്പോൾ കനേഡിയൻ സർക്കാർ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് സ്ട്രീമിന് മുൻഗണന നൽകും .

കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിലേക്ക് യോഗ്യത നേടുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പുള്ള മൂന്ന് വർഷങ്ങളിൽ കാനഡയിൽ കുറഞ്ഞത് ഒരു വർഷത്തെ ശമ്പളത്തോടുകൂടിയ സ്കിൽഡ് ജോലി (അല്ലെങ്കിൽ തത്തുല്യമായ പാർട്ട് ടൈം ജോലി) പൂർത്തിയാക്കിയിരിക്കണം. കൂടാതെ, കാനഡയിൽ താൽക്കാലിക താമസക്കാരനായി ജോലി ചെയ്യുമ്പോൾ പ്രവൃത്തി പരിചയം നേടിയിരിക്കണം.
ശമ്പളം നിർബന്ധം
വൈദഗ്ധ്യമുള്ള പ്രവൃത്തി പരിചയത്തിന് കൃത്യമായ ശമ്പളം ലഭിച്ചിരുന്നു എന്ന രേഖകളും ഹാജരാക്കണം. വളണ്ടിയർ സേവനവും ശമ്പളമില്ലാത്ത ഇന്റേൺഷിപ്പുകളും കണക്കിലെടുക്കില്ല.
കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിലേക്കുള്ള അവസാന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് കഴിഞ്ഞു. അന്ന് 4,000 വിദേശികൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള ക്ഷണക്കത്ത് (ഐടിഎ) നൽകി.
വിദഗ്ധ തൊഴിലാളികളെ ആകർഷിക്കും
കാനഡയുടെ വളർച്ചക്ക് വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാനാണ് സ്‌കിൽഡ് ജോലിക്കാർക്ക് പ്രാധാന്യം നൽകുന്നത്.

ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം, ഫെഡറൽ സ്കിൽഡ് ട്രേഡ്സ് പ്രോഗ്രാം, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്, പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമിന്റെ ഒരു ഭാഗം എന്നിവയിലൂടെ സ്ഥിരമായി കുടിയേറാൻ ആഗ്രഹിക്കുന്നവർക്കുള്ള കാനഡയിലെ ഫ്ലാഗ്ഷിപ്പ് ആപ്ലിക്കേഷൻ മാനേജ്മെന്റ് സിസ്റ്റമാണ് എക്സ്പ്രസ് എൻട്രി.
ആർക്കൊക്കെ പ്രാധാന്യം?
ഫ്രഞ്ച് ഭാഷാ പ്രാവീണ്യം, ആരോഗ്യ സംരക്ഷണ, സാമൂഹിക സേവന തൊഴിലുകൾ, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം (STEM) തൊഴിലുകൾ, വ്യാപാര തൊഴിലുകൾ, കൃഷി, കാർഷിക-ഭക്ഷ്യ തൊഴിലുകൾ എന്നിവയിൽ കഴിവ് തെളിയിക്കുന്നവർക്കെല്ലാം എക്സ്പ്രസ്സ് എൻട്രിയിൽ അപേക്ഷിക്കാം. ഡോക്ടർമാർ, നഴ്‌സ്, ദന്തഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ തുടങ്ങിയ ആരോഗ്യ സംരക്ഷണ ജോലിക്കാർ, മരപ്പണിക്കാർ, പ്ലംബർമാർ, കോൺട്രാക്ടർമാർ, തുടങ്ങിയ ജോലികൾ ചെയ്യുന്നവർക്കെല്ലാം എക്സ്പ്രസ്സ് എൻട്രി സൗകര്യം ഉപയോഗിക്കാം.