സഹകരണ സംഘങ്ങളും ബാങ്കുകളും നിക്ഷേപ പലിശ പരിഷ്കരിച്ചു

Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ സഹകരണ സംഘങ്ങളും ബാങ്കുകളും നിക്ഷേപത്തിന് നൽകിവരുന്ന പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. കേരള ബാങ്ക് നിക്ഷേപത്തിനുള്ള പലിശ നിരക്ക് പരിഷ്കരിച്ചതിനു പിന്നാലെയാണ് സഹകരണസംഘങ്ങളും ബാങ്കുകളും പലിശ നിരക്കു കുറച്ച് സഹകരണ റജിസ്ട്രാർ ഉത്തരവിറക്കിയത്.
ചില കാലയളവിലെ നിക്ഷേപത്തിന് മാറ്റമില്ല. പുതിയ നിരക്കുകൾക്ക് പുറമേ മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് അര ശതമാനം നിരക്കിൽ അധിക പലിശ നൽകും.
സേവിങ്സ് ബാങ്ക് നിക്ഷേപങ്ങൾക്ക് നിശ്ചയിച്ചു നൽകിയിരുന്ന പലിശനിരക്ക് മാറ്റമില്ലാതെ തുടരും.
സ്ഥിരനിക്ഷേപങ്ങൾക്ക് റജിസ്ട്രാർ നിശ്ചയിച്ചു നൽകുന്ന പലിശനിരക്കിൽ നിന്ന് അധികമായി നൽകിയാൽ നിക്ഷേപത്തിനുള്ള ബാങ്കുകളുടെ അംഗീകാരം റദ്ദാക്കുമെന്നും റജിസ്ട്രാർ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിക്ഷേപകാലയളവ് നിലവിലുള്ള പലിശനിരക്ക് പുതുക്കിയ പലിശനിരക്ക് ബ്രായ്ക്കറ്റിൽ
15 ദിവസം മുതൽ 45 ദിവസം വരെ 6..00 (6.25)
46 ദിവസം മുതൽ 90 ദിവസം വരെ 6.50(6.75)
91 ദിവസം മുതൽ 179 ദിവസം വരെ 7.25 (7.25)
180 ദിവസം മുതൽ 364 ദിവസം വരെ 7.50(7.75)
1 വർഷം മുതൽ 2 വർഷത്തിന് താഴെ വരെ 8.25(8.00)
2 വർഷവും അതിനു മുകളിലും 8.00 (8.00)