ADVERTISEMENT

വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതി അനിവാര്യമായ കാലമാണിന്ന് . സ്ത്രീകൾക്കുള്ള സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, തുല്യതയ്ക്കുള്ള അവസരങ്ങൾ എന്നിവ ഒരുക്കി നൽകി അവരെ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ് സമൂഹത്തിന്റെ കടമ.

ഇത് തിരിച്ചറിഞ്ഞ്, ദീർഘകാല അടിസ്ഥാനത്തിൽ സ്ത്രീ സമൂഹത്തിനാകെ പരിവർത്തനമുണ്ടാക്കുന്ന വിധത്തിൽ നിരവധി പദ്ധതികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി നടപ്പാക്കുന്ന ബേട്ടി ബചാവോ ബേട്ടി പഠാവോ, കുറഞ്ഞ പലിശനിരക്കിൽ സ്ത്രീ സംരംഭകർക്ക് വായ്പകൾ ലഭ്യമാക്കുന്ന മുദ്ര ലോണുകൾ എന്നിവ ഇത്തരം പദ്ധതികളിൽ ചിലതുമാത്രം.

business woman with her staff, people group in background ,women empowerment concept
business woman with her staff, people group in background ,women empowerment concept

സർക്കാരുകളുടെ നേതൃത്വത്തിൽ മാത്രമല്ല, രാജ്യത്തെ ബാങ്കിങ് രംഗത്തും സമാനമായ വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. തൃശൂർ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ഇതിനൊരുദാഹരണമാണ്. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സുപ്രധാന ചുമതലകളിൽ നേതൃത്വം നൽകുന്നത് വനിതകളാണ്. മാത്രമല്ല, ബാങ്കിന്റെ ആകെ ജീവനക്കാരിൽ 46.11 ശതമാനവും വനിതകളാണ്.

വനിതാ ശാക്തീകരണ പ്രവർത്തനങ്ങളിൽ ദീർഘമായ ചരിത്രമാണ് ബാങ്കിനുള്ളത്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ബാങ്കിങ് രീതികൾ പരിഷ്കരിക്കുമ്പോഴും അവയെല്ലാം സ്ത്രീ സൗഹൃദമാക്കാനുള്ള ശ്രമങ്ങളുണ്ട്. ഇതിന്റെ തുടർച്ചയെന്നോണം ബാങ്ക് അവതരിപ്പിച്ച വനിതാ സൗഹൃദ വായ്പ പദ്ധതികളായ ഹെർ പവർ, ഹെർ ഡ്രൈവ്, ഹെർ ഹെവൻ എന്നിവ ശ്രദ്ധേയമാണ്.

സംരഭകത്വ ശാക്തീകരണത്തിന് 'ഹെർ പവർ'

സ്വന്തമായി  ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കനുയോജ്യമായ വായ്പ പദ്ധതിയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ആരംഭിച്ച ഹെർ പവർ. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു സംരംഭകയായി മാറാനുള്ള അവളുടെ മനസിന്റെ ശക്തിയെ, സാമ്പത്തിക പിന്തുണ നൽകി സാക്ഷാത്കരിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. അപേക്ഷിക്കുന്ന അന്നുതന്നെ വായ്പ അനുവദിച്ചു നൽകുന്നു എന്നാണ്പ്രത്യേകത.

south-indian-bank

ലോണിന് അപേക്ഷിക്കുന്ന വനിതയുടെ പേരിലുള്ള സംരംഭത്തിന്റെ ലൈസൻസ്, സ്വന്തമായ വരുമാനം എന്നിവയാണ് വായ്പ കിട്ടുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ. നീണ്ടു നിൽക്കുന്ന വെരിഫിക്കേഷനുകളോ പേപ്പർ വർക്കുകളോ ഇല്ല. ലളിതമായ നടപടിക്രമങ്ങളിൽ സ്ത്രീകൾക്ക് വായ്പ അനുവദിച്ചു നൽകുന്നു. മാത്രമല്ല, ഇത്തരം വായ്പകളിൽ പ്രോസസിങ് ഫീസിന്റെ 50 ശതമാനം തുക കിഴിവായി ലഭിക്കുകയും ചെയ്യും. 

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഹെർ ഹെവന്‍

സൗത്ത് ഇന്ത്യൻ ബാങ്ക് അടുത്തിടെ ആരംഭിച്ച ജനപ്രിയ വായ്പ പദ്ധതിയാണ് ഹെർ ഹെവൻ. സ്ത്രീകൾക്ക് കുറഞ്ഞ പലിശനിരക്കിൽ ഭവനവായ്പ ലഭ്യമാക്കുകയാണ് ഹെർ ഹെവൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 8.50 ശതമാനം മുതലാണ് പലിശനിരക്ക് തുടങ്ങുന്നത്. മറ്റെല്ലാ വായ്പകളെയുംപോലെ ലളിതമായ നടപടിക്രമങ്ങളാണ് ഹെർ ഹെവൻ വായ്പക്കുമുള്ളത്. പ്രോസസിങ് ഫീസ് വെറും 999 രൂപ മാത്രം.

കാറു വാങ്ങാൻ ഹെർ ഡ്രൈവ് 

കാറ് വാങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് അനുയോജ്യമായ ബാങ്കിങ് ഉൽപന്നമാണ് 'ഹെർ ഡ്രൈവ്'. 8.75 ശതമാനത്തിൽ തുടങ്ങുന്നതാണ് പലിശനിരക്ക്. 1999 രൂപയാണ് പ്രോസസിങ് ഫീ.

ലേഖിക സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിങ് വിഭാഗം എസ്.ജി.എമ്മും മേധാവിയുമാണ്

English Summary:

South Indian Bank champions women's empowerment with innovative loan schemes like Her Power, Her Haven, and Her Drive. Empowering women through financial inclusion and support.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com