ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രിയം പരമ്പരാഗത നിക്ഷേപ മാര്ഗങ്ങളോടെന്ന് ഐസിആര്‍എ

Mail This Article
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ ഇപ്പോഴും കൂടുതല്‍ പ്രിയം സ്ഥിര നിക്ഷേപങ്ങളും സ്വര്‍ണവും റിയല്‍ എസ്റ്റേറ്റും പോലുള്ള പരമ്പരാഗത നിക്ഷേപ രീതികളോടാണെന്ന് ഐസിആര്‍എ അനലറ്റിക്‌സിന്റെ വിശകലനം ചൂണ്ടിക്കാട്ടുന്നു. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആകെ ആസ്തികള്‍ 10.74 ലക്ഷം കോടി രൂപയാണെന്ന് 2025 ജനുവരിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതേ സമയം ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ നിക്ഷേപങ്ങള്‍ നടത്താനുള്ള താല്‍പര്യം ഇവിടെ വര്‍ധിച്ചു വരുന്നതായി ഐസിആര്‍എ അനലിറ്റിക്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് അശ്വിനി കുമാര്‍ ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ സേവനങ്ങളുടെ വളര്‍ച്ച മ്യൂചല്‍ ഫണ്ട് നിക്ഷേപങ്ങളെ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. സാമ്പത്തിക അവബോധവും വിദ്യാഭ്യാസവും വര്‍ധിക്കുന്നത് ചെറുപട്ടണങ്ങളിലെ മ്യൂചല്‍ ഫണ്ട് നിക്ഷേപം വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ നിക്ഷേപത്തിന്റെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 39.21 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് 2025 ജനുവരി 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.