നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ച് സഹകരണ വകുപ്പ്; മുതിർന്ന പൗരന്മാർക്ക് കൂടുതൽ നേട്ടം

Mail This Article
×
തിരുവനന്തപുരം∙ നിക്ഷേപ സമാഹരണ യജ്ഞത്തിനുണ്ടായ തിരിച്ചടി മറികടക്കാൻ പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്. ഒന്നു മുതൽ 2 വർഷത്തിന് താഴെ വരെ ഉള്ള നിക്ഷേപത്തിന്റെ പലിശ 8.50 % , 2 വർഷത്തിനു മുകളിലുള്ളവയ്ക്ക് 8.75% എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
രണ്ടു വിഭാഗത്തിലും പലിശ 8% ആയി കുറച്ചതോടെ നിക്ഷേപകർ പിന്തിരിഞ്ഞതാണ് തിരുത്തലിന് കാരണം. ഇതിനു പുറമേ മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപത്തിന് അര ശതമാനം വരെ അധിക പലിശയും നൽകും. 5–ാം തീയതി തുടങ്ങിയ സമാഹരണ യജ്ഞം ഏപ്രിൽ 3 വരെയാണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Kerala's Cooperative Department boosts interest rates on fixed deposits up to 8.75%, aiming to revitalize deposit mobilization. Senior citizens receive an additional 0.5% interest.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.