ADVERTISEMENT

കൊച്ചി: ചെറുകിട, ഇടത്തരം സംരംഭകരുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്ന നിരവധി സവിശേഷതകൾ ചേർന്ന ക്രെഡിറ്റ്‌ കാര്‍ഡ്‌ ഫെഡറൽ ബാങ്ക് പുറത്തിറക്കി. നാഷണല്‍ പെയ്‌മെന്റ്‌ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും വീസയുമായി സഹകരിച്ച് പുറത്തിറക്കിയ കാർഡിന്  ഫെഡ്‌ സ്റ്റാര്‍ ബിസ്‌ എന്നാണ് പേരിട്ടിരിക്കുന്നത്.  രാജ്യത്തെ ചടുലമായ ബിസിനസ് കാലാവസ്ഥയെ ശാക്തീകരിക്കുന്നതിനായാണ്  കമേഴ്‌സ്യൽ കാര്‍ഡ്‌ വിഭാഗത്തിലേക്ക്  ബാങ്ക്  കടക്കുന്നത്.

റൂപെ, വീസ വേരിയന്റുകളിലായി ഫെഡ്‌ സ്റ്റാര്‍ ബിസ്‌ ലഭ്യമാണ്‌. ഇടപാടുകാരുടെ ഓവര്‍ഡ്രാഫ്‌റ്റ്‌, കാഷ്‌ ക്രെഡിറ്റ്‌ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് കാര്‍ഡ്‌ നൽകുന്നത്.  

Representative Image. Image Credits: Atstock Productions/istockphoto.com
Representative Image. Image Credits: Atstock Productions/istockphoto.com

ഓവര്‍ഡ്രാഫ്‌റ്റ്‌, കാഷ്‌ ക്രെഡിറ്റ്‌ അക്കൗണ്ടുകളിലായി  50 ലക്ഷം രൂപ വരെ  പരിധിയുള്ള ബിസിനസുകാര്‍ക്ക്‌ കാര്‍ഡുകള്‍ ലഭിക്കും. ബിസിനസ്‌ രംഗത്തെ വിവിധ വിഭാഗങ്ങള്‍ക്കായുള്ള നിരവധി ഉത്പന്നങ്ങൾ പുറത്തിറക്കാൻ നടപ്പു സാമ്പത്തികവർഷം ബാങ്ക്‌ പദ്ധതിയിടുന്നുണ്ട്‌.

English Summary:

Federal Bank launches Fed Star Biz, a new business credit card designed for SMEs in India. Offering RuPay and Visa variants with enhanced security and daily transaction limits up to ₹3 lakh, it's tailored to empower businesses.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com