ADVERTISEMENT

ഓഹരി നിക്ഷേപം റിസ്കാണ്. പിന്നെന്തിനാണ് ഇത്രയും റിസ്കെടുക്കുന്നത്? ഈ ചോദ്യം പലരുടെയും മനസ്സിലുണ്ട്. നമുക്ക് ഒരു കണക്കു നോക്കാം. ഒരു കോടി രൂപ കൈവശമുണ്ടെങ്കിൽ ഭാവി ഭദ്രമാണെന്നു തോന്നുന്നുണ്ടോ? ആ തുക ശരിയായി നിക്ഷേപിച്ചാൽ മാത്രം എന്നതാണ് മറുപടി.  

പണമായി കൈവശംവച്ചാൽ 10 വർഷം കഴിയുമ്പോൾ ഒരു കോടി രൂപയുടെ മൂല്യം 55.8 ലക്ഷം രൂപയായി കുറയും. പണപ്പെരുപ്പം, പണത്തിന്റെ വാങ്ങൽശേഷി കാർന്നുതിന്നുന്നതാണ് കാരണം. നിലവിലെ 6% എന്ന പണപ്പെരുപ്പംമൂലം ഒരു കോടി രൂപയുടെ മൂല്യം വിവിധ കാലയളവുകളിൽ എത്രയാകും എന്നു പട്ടികയിൽ കാണുക.

investment

ഉയർന്ന ആദായം കിട്ടുംവിധം നിക്ഷേപിക്കുക എന്നതാണ് ഈ മൂല്യത്തകർച്ചയെ മറികടക്കാനുള്ള ഏകമാർഗം. എന്നാൽ റിസ്കില്ലാത്ത സുരക്ഷിത പദ്ധതികൾക്കു പണപ്പെരുപ്പത്തെ മറികടക്കുന്ന നേട്ടം തരാനാകില്ല. അതിനാൽ മികച്ച ഓഹരിയിൽ നിക്ഷേപിക്കുകയാണു വേണ്ടത്. അതിനു കഴിയാത്തവർക്ക് മ്യൂച്വൽഫണ്ടിലൂടെ ഓഹരിയുടെ നേട്ടമെടുക്കാം.

സമ്പാദ്യം മാസികയുടെ ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്    Whatsapp - 9297749412

English Summary:

Learn how inflation impacts your money. Discover why investing in stocks or mutual funds is crucial to protect your wealth and beat inflation, as explained in Sampadya magazine.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com