മലബാർ ഗോൾഡ് & ഡയമണ്ട്സിൽ അക്ഷയതൃതീയയ്ക്ക് ആകർഷക ഓഫറുകൾ
.jpg?w=1120&h=583)
Mail This Article
അക്ഷയ തൃതീയ പ്രമാണിച്ച് മുൻനിര ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്സ് ആകർഷക ഓഫറുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് സ്വർണാഭരണ പണിക്കൂലിയിലും ഡയമണ്ട് മൂല്യത്തിലും 25% വരെ കിഴിവും ജെം സ്റ്റോൺ, അൺകട്ട് ഡയമണ്ട് തുടങ്ങിയവയ്ക്ക് പണിക്കൂലിയിൽ ഫ്ലാറ്റ് 25% ഡിസ്‌കൗണ്ടും മലബാർ വാഗ്ദാനം ചെയ്യുന്നു.
അഡ്വാൻസ് ബുക്കിങ്ങിന് അവസരമുണ്ട്. വിലയുടെ 3% നൽകി ബുക്ക് ചെയ്യുന്നതിലൂടെ ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയോ,ആഭരണം വാങ്ങുന്ന ദിവസത്തെ വിലയോ, ഏതാണോ കുറവ് ആ വിലയ്ക്ക് ആഭരണങ്ങൾ വാങ്ങാനാകും. അക്ഷയ തൃതീയയോടനുബന്ധിച്ച് മലബാർ ഗോൾഡ് & ഡയമണ്ട്സ് തങ്ങളുടെ എക്‌സ്‌ക്‌ളൂസീവ് ബ്രാൻഡ് ആയ ഡിവൈൻ കളക്ഷൻസിലെ പുതിയ കളക്ഷൻ ആയ 'തൻവിക' കളക്ഷൻ അവതരിപ്പിച്ചു.

അക്ഷയ തൃതീയയോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വലിയ ശേഖരവും മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഗ്രൂപ്പ്, 13 രാജ്യങ്ങളിലായി സാന്നിധ്യമുണ്ട്. 620 കോടി ഡോളർ വാർഷിക വിറ്റുവരവുള്ള കമ്പനി നിലവിൽ ആഗോളതലത്തിൽ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയിലറും ഡെലോയിറ്റിന്റെ ലക്ഷ്വറി ഗുഡ്‌സ് ലോക റാങ്കിങിൽ 19ാം റാങ്കുമുള്ള ഒരു പ്രമുഖ ബ്രാൻഡുമാണ്. കമ്പനിയുടെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നു.