ഇൻഡസ് ഇൻഡ് ബാങ്ക് നൽകും, മുതിർന്ന പൗരന്മാരുടെ എഫ്ഡിക്ക് 8.25% വരെ പലിശ

Mail This Article
ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചപ്പോൾ ഇൻഡസ് ഇൻഡ് ബാങ്ക് തങ്ങളുടെ ഇടപാടുകാർക്ക് തിരഞ്ഞെടുത്ത കാലയളവുകൾക്കുള്ള ഫിക്സഡ് ഡെപ്പോസിറ്റ് (FD) പലിശനിരക്ക് ഉയർത്തി
അതായത് ദീർഘകാല നിക്ഷേപങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിക്കുകയും ഹ്രസ്വകാല നിക്ഷേപങ്ങളുടെ നിരക്കുകൾ കുറയ്ക്കുകയും ചെയ്തു. സാധാരണ ഉപഭോക്താവിന് ഇപ്പോൾ പ്രതിവർഷം 3.5 ശതമാനം മുതൽ 7.75 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 8.25 ശതമാനം വരെയും എഫ്ഡി നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
15 മുതൽ 16 മാസം വരെ കാലാവധിയുള്ള (ഒരു വർഷം മൂന്ന് മാസം മുതൽ ഒരു വർഷം നാല് മാസം വരെ) സാധാരണ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് പ്രതിവർഷം 7.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനവുമാണ്.
മറ്റു നേട്ടങ്ങൾ
∙പ്രതിമാസ, ത്രൈമാസ രീതിയിൽ പലിശ തിരഞ്ഞെടുക്കാം
∙എഫ്ഡികൾ വീണ്ടും നിക്ഷേപിക്കാനുള്ള അവസരം ഉണ്ട്
∙നികുതി, ടിഡിഎസ് നിയമങ്ങൾ ബാധകമാണ്
സാധാരണ ഉപഭോക്താക്കൾക്ക് വാർഷിക പലിശ 40,000 രൂപയിൽ കൂടുതലോ മുതിർന്ന പൗരന്മാർക്ക് 50,000 രൂപയിൽ കൂടുതലോ ആണെങ്കിൽ ബാങ്കുകൾ ടിഡിഎസ് കുറയ്ക്കും
