ADVERTISEMENT

പാൻ കാർഡിന് ആധാർ

ജൂലൈ ഒന്നുമുതൽ വ്യക്തികൾക്ക് പാൻ കാർഡിനായി അപേക്ഷിക്കാൻ ആധാർ വെരിഫിക്കേഷൻ നിർബന്ധം. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സേഷന്റെ പുതിയ നിയമപ്രകാരമാണിത്. ഇതുവരെ ഏതെങ്കിലും ഒരു അംഗീകൃത ഐഡന്റിറ്റി കാർഡും ബർത്ത് സർട്ടിഫിക്കറ്റുമുണ്ടെങ്കിൽ പാൻ കാർഡിന് അപേക്ഷിക്കാമായിരുന്നു.

ഇൻകം ടാക്സ് ഫയൽ ചെയ്യാൻ കൂടുതൽ സമയം

2025–26 അസസ്മെന്റ് വർഷത്തെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി മുൻപ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സേഷൻ നിശ്ചയിച്ചിരുന്നത് ജൂലൈ 31 ആയിരുന്നു. എന്നാൽ പിന്നീട് സെപ്റ്റംബർ 15 വരെ സമയം നീട്ടി. എന്നാൽ, റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതികളിൽ വെബ്സൈറ്റിലെ തിരക്കുമൂലം സാങ്കേതിക തകരാറുകൾക്കു സാധ്യതയുള്ളതിനാൽ ഈ മാസം തന്നെ റിട്ടേണുകൾ ഫയൽ ചെയ്യുന്നതാണ് ഉചിതം.

എയർ ആക്സിഡന്റ് ഇൻഷുറൻസ് നിർത്തി എസ്ബിഐ കാർഡ്

എസ്ബിഐ കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന എയർ ടിക്കറ്റിന് കോംപ്ലിമെന്ററിയായി നൽകിയിരുന്ന ഒരു കോടി രൂപയുടെ ഇൻഷുറൻസ്, ചില പ്രീമിയം കാർഡുകളിൽ ജൂലൈ 15 മുതൽ നിർത്തലാക്കും. എസ്ബിഐ കാർഡ് എലീറ്റ്, മൈൽസ് എലീറ്റ്, മൈൽസ് പ്രൈം തുടങ്ങിയ കാർഡുകളിൽ ഇനി ഈ സേവനം ലഭിക്കില്ല. എസ്ബിഐ കാർഡ് പ്രൈം, എസ്ബിഐ കാർഡ് പൾസ് എന്നിവയിൽ നൽകിയിരുന്ന 50 ലക്ഷം രൂപയുടെ ഈ ഇൻഷുറൻസും  ജൂലൈ 15 മുതൽ നിർത്തും.

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ ശ്രദ്ധിക്കാൻ:

എസ്ബിഐ ക്രെഡിറ്റ് കാർഡിന്റെ ‘മിനിമം എമൗണ്ട് ഡ്യൂ’ കണക്കാക്കുന്നതിലും 15 മുതൽ ചില വ്യത്യാസങ്ങൾ കമ്പനി വരുത്തുന്നുണ്ട്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ്, തിരഞ്ഞെടുത്ത ഇടപാടുകൾക്കുള്ള ഫീസിൽ നാളെ മുതൽ മാറ്റം വരുത്തുന്നു.

സർവീസ് , എടിഎം ചാർജുകളിൽ മാറ്റം

ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കും  വിവിധ സർവീസ് ചാർജുകൾ ജൂലൈ ഒന്നു മുതൽ പരിഷ്കരിക്കുന്നുണ്ട്. എടിഎം ഇടപാടിലെ ഫീസിനത്തിലും മാറ്റമുണ്ട്. പ്രതിമാസ സൗജന്യ ഇടപാടുകൾ കഴിഞ്ഞുള്ളവയ്ക്ക് 23 രൂപ വീതം ചാർജ് ഈടാക്കും. ഇതിൽ നിന്ന് നോൺ–ഫിനാൻഷ്യൽ ഇടപാടുകളെ ഒഴിവാക്കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്കിന്റെ ശാഖകളിലൂടെയുള്ള പണം പിൻവലിക്കലിന് ഈടാക്കുന്ന ഫീസും പുതുക്കിയിട്ടുണ്ട്. ഐഎംപിഎസ് ഇടപാടുകളുടെ ചാർജിലും മാറ്റം വരുത്തി. 2.5 രൂപ മുതൽ 15 രൂപ വരെയാണു ചാർജ്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html

English Summary:

Financial changes are coming into effect tomorrow. These major changes in the financial sector include PAN card Aadhaar linking, income tax filing deadlines, and changes in SBI card and bank service charges.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com