ചില്ലറ നിക്ഷേപകർക്കും അൽഗോ ട്രേഡിങ്, അഭിപ്രായം ജനുവരി 3 നകം സെബിയെ അറിയിക്കണം
Mail This Article
×
‘അൽഗോ ട്രേഡിങ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘അൽഗോരിത്‌മിക് ട്രേഡിങ്ങി’ൽ പങ്കെടുക്കാൻ ചില്ലറ നിക്ഷേപകർക്ക് അവസരം നൽകാൻ ഉദ്ദേശിക്കുന്നതായി സെബി അറിയിച്ചു. പൊതു അഭിപ്രായത്തിനായി ഇതു സംബന്ധിച്ച കരടു രേഖ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. അഭിപ്രായങ്ങൾ ജനുവരി മൂന്നിനു മുൻപായി സെബിയെ അറിയിക്കണം.
വില, അളവ്, സമയം എന്നിവയുമായി ബന്ധപ്പെട്ട ഓട്ടമേറ്റഡ് പ്രീ പ്രോഗ്രാംഡ് നിർദേശങ്ങളിലൂടെ ഓർഡറുകൾ നടപ്പാക്കുന്ന സംവിധാനമാണ് അൽഗോ ട്രേഡിങ്. മ്യൂച്വൽ ഫണ്ടുകളും വിദേശ ധനസ്ഥാപനങ്ങളും മറ്റും ഈ സംവിധാനം ഇപ്പോൾത്തന്നെ പ്രയോജനപ്പെടുത്തുന്നുണ്ട്. മനുഷ്യസാധ്യമല്ലാത്ത വേഗത്തിൽ ക്രയവിക്രയം സാധ്യമാകും എന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത.
English Summary:
SEBI proposes to open Algorithmic Trading to retail investors in India. Learn about the draft paper, public feedback deadline, and how this impacts your investments.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.