ADVERTISEMENT

ഒറ്റപ്പാലം. ചതിക്കുഴികൾ ഒളിച്ചിരിക്കുന്ന നിക്ഷേപ  മേഖലയിൽ നേർവഴികൾ കാണിക്കാൻ 'മനോരമ സമ്പാദ്യം' മാസിക നൽകുന്ന മാർഗനിർദേശങ്ങൾ പ്രശംസാർഹമാണെന്നു കെ.പ്രേംകുമാർ എംഎൽഎ അഭിപ്രായപ്പെട്ടു. 

ഒറ്റപ്പാലത്ത് മനോരമ സമ്പാദ്യവും സഹകരണ അർബൻ ബാങ്കും ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും ചേർന്നു നടത്തിയ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. 

അർബൻ ബാങ്ക് ചെയർമാൻ യു. രാജഗോപാൽ അധ്യക്ഷനായി. 

'നമ്മുടെ കൈവശമുള്ള എല്ലാ ബോളുകളും ഒരേ ബാസ്കറ്റിൽ ഇടരുത്' എന്ന  അടിസ്ഥാന തത്വം  നിക്ഷേപങ്ങളുടെ കാര്യത്തിൽ യഥാവിധി പാലിക്കണമെന്നു   സാമ്പത്തിക വിദഗ്ധനും ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെൻ്റ് സ്ട്രാറ്റജിസ്റ്റുമായ ഡോ.വി.കെ.വിജയകുമാർ  മുഖ്യ പ്രഭാഷണത്തിൽ നിക്ഷേപകരെ ഓർമിപ്പിച്ചു. നിക്ഷേപം ഒരു മേഖലയിൽ മാത്രമായി ഒതുങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിയോജിത് പാലക്കാട് സെയിൽസ് മാനേജർ കെ.കിഷോർ ചോദ്യോത്തര പരിപാടിക്കു നേതൃത്വം നൽകി. 

അർബൻ ബാങ്ക് മാനേജിങ് ഡയറക്ടർ ഡോ.എം.രാമനുണ്ണി, 'സമ്പാദ്യം' കോളമിസ്റ്റ് ബാലകൃഷ്ണൻ തൃക്കങ്ങോട്,  മലയാള മനോരമ സർക്കുലേഷൻ ഓഫിസർ പ്രസൂൺ കാമ്പ്രത്ത് എന്നിവർ പ്രസംഗിച്ചു.

English Summary:

A seminar in Ottapalam highlighted the importance of diversified investment strategies in the share market and mutual funds. Leading financial experts from Manorama Sampadya, Geojit Financial Services, and the Urban Co-operative Bank shared valuable insights and advice for investors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com