ADVERTISEMENT

കൊല്ലം: റോട്ടറി ക്ലബ് ഓഫ് കൊയിലോണ്‍, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, മനോരമ സമ്പാദ്യം എന്നിവ ചേർന്നു ഓഹരി–മ്യൂച്വൽ ‍ഫണ്ട് ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 18ന് രാവിലെ 9.30 മുതൽ റോട്ടറി ക്ലബ്ബ് ഹാളിലാണ് സെമിനാർ. നിയുക്ത റോട്ടറി ഗവർണർ കൃഷ്ണൻ ജി നായർ പരിപാടി ഉദ്ഘാടനം ചെയ്യും.  ജിയോജിത് ഫിനാൻഷ്യൽ സർവീസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ: വി.കെ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ജിയോജിത് തിരുവനന്തപുരം റീജിയണല്‍ മാനേജർ സുധീർ കുമാർ അധ്യക്ഷത വഹിക്കും.  

ഓഹരിയിലൂടെ എങ്ങനെ മികച്ച വരുമാനം ഉറപ്പാക്കാം,  ഇവയിൽ നിക്ഷേപം  നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കും. ജിയോജിത് തിരുവനന്തപുരം റീജനൽ   മാനേജർ സുധീർകുമാർ സംശയങ്ങൾക്കു മറുപടി നൽകും.  റോട്ടറി അസിസ്റ്റന്റ് ഗവർണർ ജ്യോതി വി, റോട്ടറി ക്ലബ് ഓഫ് കൊയിലോൺ സെക്രട്ടറി സക്കറിയ സാമുവൽ,  മുൻ റോട്ടറി ഗവർണർ ശിരീഷ് കേശവൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.                          

mutual-fund

പരിപാടിയുടെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ജിയോജിത്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും. മലയാള മനോരമ, ജിയോജിത് എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. ആദ്യം റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്കു സൗജന്യമായി ലഭിക്കും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

റജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: ജിയോജിത് മാനേജർമാരായ രാജീവ് കുമാർ (9995800071), ബിനലാ ബോബി (9995800060) എന്നിവരെ ബന്ധപ്പെടുക.

English Summary:

Learn about share and mutual fund investments at a free seminar hosted by Geojit Financial Services and Manorama Sampadya at the Rotary Club of Koyilon, Kollam on January 18th. Register now for a free Demat account and Manorama Sampadya subscription!

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com