ലയൺസ് ക്ലബ്ബ് കൊട്ടാരക്കര - ജിയോജിത് - മനോരമ സമ്പാദ്യം സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ 30ന്

Mail This Article
കൊട്ടാരക്കര ലയൺസ് ക്ലബ്ബ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, മനോരമ സമ്പാദ്യം എന്നിവ ചേർന്നു ഓഹരി - മ്യൂച്വൽ ഫണ്ട് ബോധവൽക്കരണ സെമിനാർ നടത്തുന്നു. ജനുവരി 30 നു ഉച്ച കഴിഞ്ഞ് 2.30 മുതൽ 5 മണി വരെയാണ് കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻപിലുള്ള കസ്തൂർബാ മിനി ഹാളിൽ (LIC കോംപ്ലക്സ്)ഹോളിലാണ് സെമിനാർ നടക്കുക.
കൊട്ടാരക്കര നഗരസഭ വൈസ് ചെയർമാൻ വനജ രാജീവ് സെമിനാർ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ടി.ബി ബിജു അദ്ധ്യക്ഷത വഹിക്കും.
ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സൗത്ത് കേരള ഹെഡ് മനോജ് എൻ. ജി. സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തും. ജിയോജിത് തിരുവനന്തപുരം ഡെപ്യൂട്ടി ജനറൽ മാനേജർ (റീജണൽ ഹെഡ്) കെ. സുധീർകുമാർ സംശയങ്ങൾക്ക് മറുപടി പറയും.

'ഓഹരിയിലൂടെ എങ്ങനെ മികച്ച വരുമാനം ഉറപ്പാക്കാം', നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കും.
പരിപാടിയുടെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്കു ജിയോജിത്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും. മലയാള മനോരമ, ജിയോജിത് എന്നിവയുടെ സ്‌റ്റാളുകളും ഉണ്ടായിരിക്കും. ആദ്യം റജിസ്‌റ്റർ ചെയ്തു പങ്കെടുക്കുന്ന 100 പേർക്കു 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്കു സൗജന്യമായി ലഭിക്കും.
സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡിമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾ : 9995807063, 9995805693, 9995805159.