സെബി മേധാവി: അപേക്ഷ ക്ഷണിച്ചു

Mail This Article
×
ന്യൂഡൽഹി∙ സെബി ചെയർപഴ്സൻ മാധബി ബുച്ചിന്റെ സേവനകാലാവധി അവസാനിക്കാനിരിക്കെ പുതിയ മേധാവിയെ നിയമിക്കാനായി കേന്ദ്രം അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28നാണ് ബുച്ചിന്റെ കാലാവധി അവസാനിക്കുന്നത്. അദാനിയുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് മാധബി ബുച്ച് വിവാദത്തിലായിരുന്നു.ബുച്ചിന്റെ കാലാവധി നീട്ടില്ലെന്ന് ഇതോടെ ഉറപ്പായി. 5 വർഷത്തേക്കാണ് പുതിയ ചെയർപഴ്സനെ നിയമിക്കുക. ഫെബ്രുവരി 17 വരെ അപേക്ഷിക്കാം. 5.62 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം.
English Summary:
Applications are invited for the SEBI Chairperson position in India, following Madhabi Puri Buch's departing term. Apply by February 17th for a five-year term with a ₹5.62 lakh monthly salary.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.