ADVERTISEMENT

തളിപ്പറമ്പ്: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ  സർവീസസ്, തളിപ്പറമ്പ് റോട്ടറി ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി-മ്യൂച്വൽ ഫണ്ട് നിക്ഷേപ സെമിനാർ നടത്തുന്നു. തളിപ്പറമ്പിൽ റിക്രിയേഷണൽ ക്ലബ്ബിൽ  ഫെബ്രുവരി 15ന് രാവിലെ 10 മുതൽ  12  വരെയാണ് സെമിനാർ. 

എസ്.ബി.ഐ മ്യൂച്വൽ ഫണ്ട് എ.വി.പി -ചാനൽ ഹെഡ് കേരള എൻ.ജെ. ജോസഫ്, ജിയോജിത് റീജിയണൽ  മാനേജർ വി.ആർ. ആന്റണി ജോസഫ് എന്നിവർ ക്ലാസുകൾ നയിക്കും. സെമിനാറിന്റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടാകും. വിജയികൾക്ക് ജിയോജിത്, മനോരമ  ഇയർബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും.

മലയാള മനോരമ, ജിയോജിത് എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360  രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസിക  ഒരു വർഷത്തേക്ക് സൗജന്യമായി തപാലിൽ ലഭിക്കും. 

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും :   99958 06482 (വിജിൻ കുന്നുമ്മൽ വീട്, ബ്രാഞ്ച് മാനേജർ, തളിപ്പറമ്പ്, ജിയോജിത് )

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Free stock market & mutual fund investment seminar in Taliparamba on Feb 15th. Learn from experts at Geojit & SBI Mutual Fund. Register now for a free Demat account & Manorama Sampadya magazine subscription!

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com