ADVERTISEMENT

മുംബൈ∙ യുഎസ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിൽ താൽക്കാലിക ഇളവ് വന്നതോടെ സാമ്പത്തിക മേഖലയിൽ ഇന്നലെ ആശ്വാസദിനം. ഇന്ത്യൻ ഓഹരിവിപണി ഒരുമാസത്തിനിടെയുള്ള മികച്ച മുന്നേറ്റം നടത്തി.  നിക്ഷേപകരുടെ ആസ്തിമൂല്യം ഇന്നലെ മാത്രം 5.6 ലക്ഷം കോടി രൂപയാണ് ഉയർന്നത്. ഇന്ന് ആരംഭിക്കുന്ന ആർബിഐ പണനയസമിതിയുടെ വെള്ളിയാഴ്ച വരുന്ന തീരുമാനമാണ് വിപണി ഇനി ഉറ്റുനോക്കുന്നത്.  പലിശനിരക്ക് 0.25 ശതമാനം കുറച്ചേക്കുമെന്ന പ്രതീക്ഷ വ്യാപകമാണ്. 

 സെൻസെക്സ് 1,397 പോയിന്റ് ഉയർന്ന് 78,583ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 1471 നിലവാരത്തിലേക്കുവരെ എത്തി. നിഫ്റ്റി 378 പോയിന്റ് കൂടി 23,739ലും ക്ലോസ് ചെയ്തു.ഏഷ്യൻ വിപണികളിൽ പൊതുവേ ഉണർവ് പ്രകടമായിരുന്നു. യൂറോപ്യൻ വിപണിയിൽ ആശങ്ക ഒഴിഞ്ഞിട്ടില്ല.കഴിഞ്ഞ ദിവസം സർവകാല ഇടിവ് നേരിട്ട രൂപ ഇന്നലെ നില മെച്ചപ്പെടുത്തി. ഡോളറുമായുള്ള വിനിമയത്തിൽ 4 പൈസ നേട്ടത്തോടെ 87.07ൽ എത്തി.

English Summary:

Indian stock market rebounds strongly after US tariff reprieve, with Sensex surging 1397 points. Investors await RBI's monetary policy decision expected to cut interest rates.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com